20 July Friday

ബിഎംഎസ് വിട്ട‌് ഓട്ടോത്തൊഴിലാളികൾ സിഐടിയുവിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

മൂവാറ്റുപുഴ >   എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ സിഐടിയു മൂവാറ്റുപുഴ ലതാപ്പടി സ്റ്റാൻഡ‌് സമ്മേളനം ചേർന്നു. സ്റ്റാൻഡിലെ ബിഎംഎസ് യൂണിയനിൽനിന്ന് രാജിവച്ച ഓട്ടോറിക്ഷാത്തൊഴിലാളികൾ എല്ലാവരും സിഐടിയുവിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് സമ്മേളനത്തിൽ പങ്കെടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ സമ്മേളനം ഉദ്ഘാടനംചെയ്ത് അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണംചെയ്തു. അസോസിയേഷൻ ഏരിയ സെക്രട്ടറി പി എം ഇബ്രാഹിം, കെ കെ രാജൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: കെ മനോഹരൻ (പ്രസിഡന്റ്),  വി എസ് ബിജു (വൈസ് പ്രസിഡന്റ്), എം പി അനിൽ (സെക്രട്ടറി), കെ എസ് സുനിൽകുമാർ (ജോയിന്റ് സെക്രട്ടറി), ടി വി വിൻസന്റ് (ട്രഷറർ).

പ്രധാന വാർത്തകൾ
Top