20 July Friday

ജേക്കബ് വിഭാഗം കോൺഗ്രസുമായി അകലുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

കോതമംഗലം  >  കോതമംഗലത്ത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം കോൺഗ്രസുമായി അകലുന്നു.  കോൺഗ്രസ് നേതൃത്വത്തിന്റെ വിഘടിത പ്രവർത്തനമാണ് യുഡിഎഫിന്റെ തുടർച്ചയായുള്ള പരാജയത്തിന് കാരണമെന്ന് പാർടി നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോണി നെല്ലൂർ.  കേരള കോൺഗ്രസിന്  സ്വാധീനമുള്ള കാർഷിക ഭൂപണയ ബാങ്ക് തെരഞ്ഞെടുപ്പിൽപ്പോലും ജേക്കബ് വിഭാഗത്തെ പൂർണമായും അവഗണിച്ചുവെന്നും പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് യോഗംവിളിച്ച് തീരുമാനമെടുത്ത് മുന്നോട്ടു പോകേണ്ടതിനു പകരം കോൺഗ്രസ് പ്രാദേശിക നേതൃത്വം  വല്യേട്ടൻ മനോഭാവത്തോടെ ധിക്കാരപരമായ സമീപനമാണ് എടുക്കുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. യുഡിഎഫ് ചെയർമാൻ ഭരിക്കുന്ന ബാങ്കിൽ ഘടകകക്ഷികളുമായി ചർച്ചയ‌്ക്കുപോലും തയ്യാറാകുന്നില്ല. മാർക്കറ്റിങ‌് സൊസൈറ്റിയിലും ഇതുതന്നെ സംഭവിച്ചു. തെരഞ്ഞെടുപ്പ്  നടക്കാൻ പോകുന്ന കോഴിപ്പിള്ളി സഹകരണബാങ്കിലും  ഇത‌് ആവർത്തിക്കുകയാണ്. മുന്നണിയിൽനിന്ന‌് പോയ മാണി  വിഭാഗത്തെ ഉൾക്കൊള്ളിച്ച് പാനൽ പുറത്തുവിട്ടു. യുഡിഎഫ് യോഗത്തിൽ പ്രകടനങ്ങൾക്കും സമരങ്ങൾക്കും ആളെക്കൂട്ടാൻ മാത്രമായി നിന്നുകൊടുക്കേണ്ട എന്ന് യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ എം മൈക്കിൾ അധ്യക്ഷനായി. ഹൈപ്പർ കമ്മിറ്റി അംഗം മാത്യു ജോസഫ് , ആന്റണി പാലക്കുഴി , ജെയിംസ് വെട്ടിക്കുഴ, സി കെ ജോർജ്, പി  വി അവരാച്ചൻ, ബിനോയ് സി പുല്ലൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top