Top
23
Saturday, September 2017
About UsE-Paper

കൂട്ടായ്മയുടെ ആഘോഷമായി ഓണോത്സവസമാപനം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മഹദ്വ്യക്തികളുടെ ഓര്‍മപുതുക്കല്‍ നല്ല നാളേയ്ക്കുള്ള സന്ദേശമാക്കി ഒരുമയുടെയും ത്യാഗത്തിന്റെയും സ്മരണയില്‍ ഓണവും ബക്രീദും ആഘോഷിച്ചും കുരുന്നുകള്‍ ഒത്തുകൂടി. ബാലസംഘം വില്ലേജ്് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ഒരുമയുടെ മഹോത്സവ സമാപനം കുരുന്നുകള്‍ കൂട്ടായ്മയുടെ ആഘോഷമാക്കിത്. ജില്ലയില്‍ നൂറിലേറെ വില്ലേജ്കമ്മിറ്റികള്‍ ഓണോത്സവ സമാപനം അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി മാറ്റി.

പ്രച്ഛന്നവേഷങ്ങളും വാദ്യഘോഷങ്ങളും പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. മണ്‍മറയുന്ന നാടന്‍കലകളുടെ വീണ്ടുെപ്പുകൂടിയായി സമാപനവേദികള്‍. ബാലസംഘം യൂണിറ്റ്തല മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. ചില മേഖലകളില്‍ സമ്മേളനവും ഇതോടൊപ്പം നടന്നു. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരുടെ ജന്മദിനങ്ങളുടെ ഓര്‍മപുതുക്കലോടെയും അധ്യാപകദിനാചരണത്തോടെയും തുടക്കമിട്ട ഒരുമ മഹോത്സവത്തിന് വില്ലേജ്തല സമ്മേളനത്തോടെ സമാപനമായി.