14 November Wednesday

‘കുഞ്ഞുണ്ണിയും വല്യുണ്ണിയും’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


പിറവം
രാമമംഗലം ഹൈസ്കൂൾ  അധ്യാപകൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ മുപ്പത്തിഒന്നാമത് കൃതി ‘കുഞ്ഞുണ്ണിയും വല്യുണ്ണിയും’ അനൂപ് ജേക്കബ്ബ് എംഎൽഎ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് സുമിത് സുരേന്ദ്രന് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്തു.  വാർഡ് മെമ്പർ ജെസ്സി രാജു അധ്യക്ഷയായി. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പിടിഎ പ്രസിഡന്റ‌് ടി എം തോമസ്, സിന്ധു രാധാകൃഷ്ണൻ, അനൂപ് ജോൺ എന്നിവർ സംസാരിച്ചു. പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ബഹുവർണ്ണത്തിൽ തയാറാക്കിയ പുസ്തകം തൃശ്ശൂർ എച്ച് ആൻഡ‌് സി പബ്ലിഷേഴ‌്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
 

പ്രധാന വാർത്തകൾ
Top