20 June Wednesday

മലയോര ഹൈവേ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


കോതമംഗലം : മലയോര ജനതയുടെ ചിരകാലസ്വപ്‌നമായ മലയോര ഹൈവേ നിർമാണം ജോയ്‌സ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. 10 കിലോമീറ്ററിൽ അധികം റോഡ് സഞ്ചാരയോഗ്യമാക്കാനാണ് പ്രവൃത്തി ആരംഭിച്ചത്.

കുറത്തിക്കുടിയിലേക്കുള്ള ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞ് 2014 ആഗസ്തിൽ വനം ഉദ്യോഗസ്ഥർ റോഡ് നിർമാണം തടഞ്ഞിരുന്നു. എംപിയും എംഎൽഎയും മുഖ്യമന്ത്രിയേയും വനം, പൊതുമരാമത്ത് മന്ത്രിമാരേയും കണ്ട് ഉദ്യോഗന്ഥരുടെ യോഗം വിളിച്ച് റോഡ് നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  വനം മന്ത്രിയുടെ അധ്യക്ഷതയിൽ എംപി, എംഎൽഎമാരായ ആന്റണി ജോൺ, ബിജിമോൾ  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വനം, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ ജനപ്രതിനിധികളുടേയും യോഗം ചേർന്നാണ് പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഉടൻ ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണം ആരംഭിക്കുകയായിരുന്നു.

ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ  അധ്യക്ഷനായി. എസ് രാജേന്ദ്രൻ എംഎൽഎ, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു, ചാണ്ടി പി അലക്‌സാണ്ടർ, ഷിജി കരുണാകരൻ, പഞ്ചായത്ത് അംഗങ്ങളായ മാരിയപ്പൻ നെല്ലിപ്പിള്ള, പി സി അരുൺ, സീമ ബിജു, സിപിഐ എം കോതമംഗലം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ, അടിമാലി ഏരിയ സെക്രട്ടറി ടി കെ ഷാജി, സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ ശിവൻ, കെ ജി ബിജു  തുടങ്ങിയവർ സംസാരിച്ചു.

സൂപ്രണ്ടിങ്ങ് എൻജിനിയർ ടി കെ ബൽദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ കെ ജി സൈജൻ നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top