Top
22
Wednesday, November 2017
About UsE-Paper

എല്‍എന്‍ജി ഫണ്ട് ഇനി റോഡ്നിര്‍മാണത്തിന് നല്‍കില്ല

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍> കേന്ദ്രസര്‍ക്കാര്‍ സംരംഭമായ പുതുവൈപ്പിലെ പെട്രോനെറ്റ്-എല്‍എന്‍ജി പദ്ധതിയില്‍നിന്നുള്ള പ്രദേശിക വികസനഫണ്ട്്് ഇനിമുതല്‍ റോഡ്്്നിര്‍മാണത്തിനായി നല്‍കില്ലെന്ന് അധികൃതര്‍ പഞ്ചായത്തിനെ അറിയിച്ചു. ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസകേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനേ ഇനി ഫണ്ട്്് നല്‍കാനാകൂവെന്നാണ് അറിയിച്ചിട്ടുള്ളത്. 

ഇതോടെ പുതുവൈപ്പ്്് ലൈറ്റ്ഹൌസ് റോഡ്്് ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മാണം പ്രതിസന്ധിയിലായി. കത്ത് ലഭിച്ചതോടെ പഞ്ചായത്ത്് അടിയന്തരകമ്മിറ്റി ചേര്‍ന്നു ചര്‍ച്ചനടത്തി.  ജില്ലാ കലക്ടറെ കണ്ട് വിവരം ധരിപ്പിച്ചു. മുഖ്യമന്ത്രി, എംഎല്‍എ, എംപി എന്നിവരുമായി കൂടിയാലോചിക്കാനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിക്കുമെന്ന്  പ്രസിഡന്റ് വി കെ കൃഷ്ണന്‍ അറിയിച്ചു.

എല്‍എന്‍ജി ടെര്‍മിനല്‍ ജനവാസമേഖലയില്‍ നിര്‍മിക്കുന്നതിനു ബദലായി എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ അടിസ്ഥാനവികസനത്തിന് 12 കോടി രൂപ നല്‍കാമെന്നു പഞ്ചായത്തുമായി ധാരണയുണ്ടാക്കിയിരുന്നു. നാലു സാമ്പത്തിക വര്‍ഷമായി മൂന്നുകോടിരൂപവീതം പഞ്ചായത്തിന്റെ അടിസ്ഥാന സൌകര്യവികസനത്തിനു നല്‍കാമെന്നായിരുന്നു ധാരണ. പഞ്ചായത്തും ബന്ധപ്പെട്ട കക്ഷികളുമായി ഇതുസംബന്ധിച്ച്  ധാരണയായെന്ന് 2013 മാര്‍ച്ച് 22നു പെട്രോനെറ്റ്-എല്‍എന്‍ജി വൈസ് പ്രസിഡന്റ് കേന്ദ്രപരിസ്ഥിതിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാലയളവില്‍ ഈ മേഖലയിലെ വിദ്യാഭ്യാസവികസനത്തിനായി 93.45 ലക്ഷം രൂപയും പാരിസ്ഥിതികാരോഗ്യ സംരക്ഷണങ്ങള്‍ക്കായി 3.90 കോടിരൂപയും നല്‍കാനും ധാരണയായതായി കത്തില്‍ പറയുന്നു. ഇതുള്‍പ്പെടെ മൊത്തം 16,83,45,000 രൂപയായിരുന്നു വാഗ്ദാനം. ഇതുപ്രകാരം നാലു കോടി മാത്രമാണ് അടിസ്ഥാനവികസനത്തിനു ലഭിച്ചത്. ബാക്കിയുള്ളതില്‍ നാലു കോടി രൂപ പുതുവൈപ്പ് ലൈറ്റ്ഹൌസ്റോഡ് നിര്‍മിക്കാനും ശേഷിക്കുന്ന തുക വിവിധ വാര്‍ഡുകളിലെ റോഡ്നിര്‍മാണത്തിനും നീക്കിവച്ചതാണ്. പെട്രോനെറ്റിന്റെ പുതിയ തീരുമാനം ഈ പദ്ധതികളെല്ലാം അവതാളത്തിലാക്കും.

Related News

കൂടുതൽ വാർത്തകൾ »