22 September Saturday

കുടുംബസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


വൈറ്റില
ലോറി മിനി ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പൂണിത്തുറ മേഖലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. പൂണിത്തുറ സുഭാഷ് മന്ദിരത്തിൽ ചേർന്ന  സംഗമം സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ ഡി വിൻസെന്റ് ഉദ്ഘാടനംചെയ്തു. എ എൻ കിഷോർ അധ്യക്ഷനായി. കൗൺസിലർ വി പി ചന്ദ്രൻ,  സി പി പോൾസൺ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ അലൻ ചക്കനാട്ടിനേയും കരാട്ടയിൽ ബ്ലാക്ക്ബെൽറ്റ‌് നേടിയ നന്ദിനി ജിനീഷിനേയും ഉപഹാരം നൽകി അനുമോദിച്ചു.

മട്ടാഞ്ചേരി

കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ നസ്രത്ത് ലോക്കൽ കുടുംബസംഗമം നഗരസഭാ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി ഉദ‌്ഘാടനംചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് യൂണിയൻ ഏരിയ സെക്രട്ടറി എം കെ അഭി പുരസ്കാരം വിതരണംചെയ്തു.

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി സി ബിജു വിതരണംചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി പി ജെ ദാസൻ, എം ജെ നെൽസൺ, പി സി റോളണ്ട് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top