16 November Friday

പ്രളയത്തിൽ പുസ്‌തകശേഖരം നഷ്ടപ്പെട്ട വേദനയിൽ സി എം മൗലവി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


ആലുവ
മതപണ്ഡിതനും പുസ്‌തകപ്രേമിയുമായ സി എം മൗലവിയുടെ ഏഴായിരത്തിലധികം പുസ്‌തകങ്ങൾ പ്രളയജലം വിഴുങ്ങി. വിലമതിക്കാനാകാത്ത അറബിസാഹിത്യകൃതികൾവരെ നഷ്ടപ്പെട്ടവയിൽപ്പെടും. നോവൽ, യാത്രവിവരണങ്ങൾ തുടങ്ങി വിവിധ പുസ്‌തകശാഖകളിലെ പുസ്‌തകങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. 1930നുശേഷം പ്രസിദ്ധീകരിച്ചതും  ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്തതുമായ പുസ്‌തകങ്ങളും നശിച്ചു.  ഡിസി ബുക്‌സ്‌, എൻബിഎസ്‌, പ്രഭാത്‌ബുക്ക്‌സ്‌ തുടങ്ങിയ പ്രസാധകരുടെ മിക്കവാറും പുസ്‌തകങ്ങൾ മൗലവിയുടെ ശേഖരത്തിലുണ്ടായിരുന്നു.

പ്രളയദുരന്തം വരുത്തിവച്ച നഷ്ടങ്ങളുടെ വിവരം ശേഖരിക്കുന്നതിന്‌ ഭവനസന്ദർശനം നടത്തിയ സിപിഐ എം പ്രവർത്തകരോടാണ്‌ തന്റെ അമൂല്യഗ്രന്ഥങ്ങൾ നശിച്ചവിവരം വെളിപ്പെടുത്തിയത്‌. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളുടെയും കാർഷികവിളകളുടെയും നഷ്ടത്തേക്കാളുപരി മൗലവിയെ വേദനിപ്പിക്കുന്നത്‌ താൻ അരുമയായികരുതിവച്ച പുസ്‌തകശേഖരത്തിന്റെ നാശംതന്നെയാണ്‌. നനഞ്ഞുകുതിർന്ന പുസ്‌തകങ്ങൾ സ്വന്തം വീടിന്റെയും  അയൽവീടിന്റെയും ടെറസ്സിൽ ഉണക്കാൻവച്ചിരിക്കുകയാണ്‌.
 


പ്രധാന വാർത്തകൾ
Top