21 November Wednesday

ജനറൽ ആശുപത്രിക്ക‌് പുതിയ പദ്ധതികൾ അനുവദിക്കും: മന്ത്രി ഐസക‌്

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018


കൊച്ചി
കേരളത്തിലെ ആരോഗ്യരംഗത്ത് എറണാകുളം ജനറൽ ആശുപത്രി മികച്ച മാതൃകയാണെന്ന‌് മന്ത്രി തോമസ‌് ഐസക‌് പറഞ്ഞു.
എറണാകുളം ജനറൽ ആശുപത്രിയിൽ  ഫിസിക്കൽ മെഡിസിൻ വാർഡുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന മുറയ്ക്ക് ആശുപത്രിക്ക‌് പുതിയ പദ്ധതികൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വയോജന സൗഹൃദ ബ്ലോക്കിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഫിസിക്കൽ മെഡിസിൻ വാർഡുകൾ നിർമിച്ചത്. ഫിസിക്കൽ  മെഡിസിൻ വിഭാഗത്തിൽ രോഗികളുടെ കിടത്തി ചികിത്സയ‌്ക്കുള്ള സ്ഥലപരിമിതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തുക അനുവദിച്ചത്.

80 ലക്ഷം രൂപ മുതൽമുടക്കുള്ള ഫിസിക്കൽ മെഡിസിൻ വാർഡുകളാണ് നിർമിച്ചത്. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ കെട്ടിടത്തിന് മുകളിലായി രണ്ട് നിലകളിലായി 2500 ചതുരശ്ര അടി വിസ്തീർണത്തിലാണ്  വാർഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

വയോജന സൗഹൃദ ബ്ലോക്കിന്റെ നിർമാണത്തിന് 1.98 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടമാണ്  നിർമിക്കുന്നത്. ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
Top