11 December Tuesday

ഗ്യാസ‌് സിലിൻഡർ അപകടം: രണ്ടുപേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

മൂവാറ്റുപുഴ > പാചക വാതക സിലിൻഡർ ചോർന്ന് തീപടർന്ന് പൊള്ളലേറ്റവരിൽ രണ്ടുപേർ മരിച്ചു. ആയവന മരുതൂർ ചന്ദനപ്പറമ്പിൽ തങ്കച്ചൻ വർക്കി (68), മകളുടെ ഭർത്താവ് പത്തനംതിട്ട അയിരൂർ അടയാട്ടു തറയിൽ (കുന്നുകുഴിയിൽ) ജോസഫിന്റെ മകൻ ജോൺ ജോസഫ് (ബിജു– 41 ) എന്നിവരാണ് എറണാകുളത്ത‌് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ‌്ച മരിച്ചത്. ഇരുവരുടെയും സംസ‌്കാരം ചൊവ്വാഴ‌്ച ആയവന സേക്രഡ‌്  ഹാർട്ട് പള്ളിയിൽ നടക്കും. തങ്കച്ചന്റെ മകൾ അനീഷ  (36)  പൊള്ളലേറ്റ് ചികിത്സയിലാണ്.

സെപ്തംബർ 29ന് പകൽ 12.15ന് ആയവന മരുതൂരിലെ വീട്ടിലെ അടുക്കളയിലാണ് സംഭവം.  സിലിൻഡറിൽ റഗുലേറ്റർ ഘടിപ്പിക്കുന്നതിനായി സിലിൻഡറിന്റെ അടപ്പ് തുറന്നപ്പോൾ ഗ്യാസ് ശക്തിയായി ചോർന്നാണ് തീപിടുത്തമുണ്ടായത്. അടുക്കളയിലെ വിറകടുപ്പിൽ നിന്നാണ് തീപടർന്നത്. തീ ആളിപടർന്ന് അടുക്കളയിലെ ഫ്രിഡ്ജ്, മിക്‌സി, വയറിങ‌്, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയും കത്തി നശിച്ചു. പൊള്ളലേറ്റ തങ്കച്ചനെയും അനീഷയെയും ജോണിനെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക‌് മാറ്റിയത്. തങ്കച്ചനും ജോണിനും 60 ശതമാനവും അനീഷയ‌്ക്ക‌്  20 ശതമാനവും പൊള്ളലേറ്റു. ചാലക്കുടി പരിയാരം മുട്ടത്ത് കുടുംബാംഗം എൽസിയാണ് തങ്കച്ചന്റെ   ഭാര്യ. മറ്റൊരു മകൻ: അനൂപ്. ഐന (യുകെജി വിദ്യാർഥിനി, എസ്എച്ച് സ‌്കൂൾ ആയവന) ആനിയ (2) എന്നിവരാണ‌് ജോൺ–അനീഷ‌ ദമ്പതികളുടെ മക്കൾ.


പ്രധാന വാർത്തകൾ
Top