15 October Monday

കനാല്‍ കൈയേറി സ്വകാര്യവ്യക്തി നിര്‍മിച്ച കോണ്‍ക്രീറ്റ് പാത പൊളിച്ചുനീക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ആലങ്ങാട് >  വെളിയത്തുനാട് തടിക്കക്കടവില്‍ ഇറിഗേഷന്‍ കനാലുകള്‍ കൈയേറി സ്വകാര്യവ്യക്തി നിര്‍മിച്ച കോണ്‍ക്രീറ്റ് പാത പഞ്ചായത്ത് പൊളിച്ചുനീക്കി. വെളിയത്തുനാട് പാടശേഖരത്തിലേക്കു വെള്ളമെത്തിക്കുന്ന പെരിയാര്‍വാലി, മൈനര്‍ ഇറിഗേഷന്‍ കനാലുകള്‍ക്കു മുകളിലൂടെയുള്ള അനധികൃത നിര്‍മിതിയാണ് പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജുവിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചു നീക്കിയത്.

തടിക്കക്കടവ് റോഡില്‍നിന്ന് കനാലിന് അപ്പുറമുള്ള പാടശേഖരങ്ങളിലേക്ക് നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡിലൂടെ സ്വകാര്യ വ്യക്തി മണ്ണ് കൊണ്ടുപോയി നിലം നികത്താന്‍ നീക്കംനടത്തുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി. പഞ്ചായത്തോ ഇറിഗേഷന്‍ വകുപ്പ് അധികൃതരോ അറിയാതെയാണ് രണ്ടുമാസം മുമ്പ് അവധിദിവസങ്ങള്‍ മറയാക്കി നിര്‍മാണം നടന്നത്. അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും വിവരമറിഞ്ഞു പഞ്ചായത്ത് പ്രസിഡന്റും ‘രണപക്ഷ അംഗങ്ങളും സ്ഥലത്തെത്തി പണി തടഞ്ഞു. പെരിയാര്‍വാലി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കനാലുകള്‍ക്കു കേടുപാടും കണ്ടെത്തി. തുടര്‍ന്ന് ഉടമകള്‍ക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് എടുത്തു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു കാണിച്ച് നോട്ടീസും നല്‍കി. ഈ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. പണിത പാത പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ല. ഇതിനിടെ ഇവിടെ നിലം മണ്ണടിച്ചുനികത്താന്‍ നീക്കംനടക്കുന്നുണ്ടെന്നു വിവരം ല‘ിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിര്‍മിതി പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീര്‍ പാത്തല, പി എം ദിപിന്‍, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് പി എ അബ്ദുള്‍ ഷുക്കൂര്‍, ബദറുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രധാന വാർത്തകൾ
Top