Top
16
Saturday, December 2017
About UsE-Paper

ലക്ഷ്യവും കടന്ന് ദേശാഭിമാനി പ്രചാരണ ക്യാമ്പയിന്‍

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > നാടും നഗരവും ഏറ്റെടുത്ത ദേശാഭിമാനി പത്രപ്രചാരണം അവസാനഘട്ടത്തിലേക്ക്. ലക്ഷ്യം പൂര്‍ത്തിയാക്കുക മാത്രമല്ല, പലയിടത്തും ലക്ഷ്യമിട്ടതിലേറെ പുതിയ വരിക്കാരെ കണ്ടെത്തിയുമാണ് പ്രവര്‍ത്തനം മുന്നേറുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ സ്ക്വാഡുകളായി ജനങ്ങളെ നേരില്‍ക്കണ്ടാണ് പുതിയ വരിക്കാരെ ചേര്‍ത്തത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളും സ്ക്വാഡില്‍ അണിചേരുന്നു.

കോര്‍പറേഷന്‍ പരിധിയിലുള്ള എറണാകുളം, വൈറ്റില, കൊച്ചി ഏരിയകളില്‍ ഉഷാറായ പ്രവര്‍ത്തനമാണ് നടക്കുന്നത്. പല ബ്രാഞ്ചുകളും നിശ്ചയിച്ചതിലേറെ വരിക്കാരെ കണ്ടെത്തിക്കഴിഞ്ഞു. കാര്‍ഷികപ്രധാനമായ കിഴക്കന്‍മേഖലയില്‍ പ്രചാരണം തുടങ്ങിയ ദിവസംതന്നെ ലക്ഷ്യം കടന്നു.
ലോകകപ്പ് കളിയാരവം ഉയരുന്നതിനു പിന്നാലെ പുതിയ വരിക്കാരുടെ പട്ടിക ഏറ്റുവാങ്ങുന്ന പ്രവര്‍ത്തനവും നടക്കും. 11 മുതല്‍ 14 വരെ ജില്ലയിലെ ഏരിയ കമ്മിറ്റികളില്‍നിന്ന് സിപിഐ എം നേതാക്കള്‍ ഏറ്റുവാങ്ങും.

11നു രാവിലെ ഒമ്പതിന് മുളന്തുരുത്തിയില്‍നിന്ന് വരിസംഖ്യയും പട്ടികയും ഏറ്റുവാങ്ങും. തുടര്‍ന്ന് പകല്‍ 11ന് കൂത്താട്ടുകുളം, 12ന് മൂവാറ്റുപുഴ, രണ്ടിന് കവളങ്ങാട്, 3.30ന് കോതമംഗലം, അഞ്ചിന് കോലഞ്ചേരി എന്നിവിടങ്ങളിലെയും വരിസംഖ്യ  ഏറ്റുവാങ്ങും. 12നു രാവിലെ ഒമ്പതിന് കൊച്ചി ഏരിയയില്‍നിന്ന് വരിസംഖ്യ ഏറ്റുവാങ്ങും. 13നു രാവിലെ ഒമ്പതിന് കളമശേരി, 10ന് ആലുവ, 11.30ന് പെരുമ്പാവൂര്‍ എന്നിങ്ങനെയാണ് പരിപാടി. പകല്‍ രണ്ടിന് കാലടി, 3.30ന് അങ്കമാലി, അഞ്ചിന് നെടുമ്പാശേരി, 6.30ന് പറവൂര്‍ എന്നിവിടങ്ങളില്‍നിന്ന് പട്ടികയും വരിസംഖ്യയും ഏറ്റുവാങ്ങും.
14നു രാവിലെ ഒമ്പതിന് ആലങ്ങാട്, 10.30ന് വൈപ്പിന്‍, 12ന് കൊച്ചി, പകല്‍ രണ്ടിന് പള്ളുരുത്തി, 3.30ന് എറണാകുളം, അഞ്ചിന് വൈറ്റില, 6.30ന് തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഏറ്റുവാങ്ങും.
 

അങ്കമാലിയില്‍ പ്രചാരണം ആവേശകരം |
അങ്കമാലി > ദേശാഭിമാനി പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ പുതുക്കലും പുതിയ വരിക്കാരെ കണ്ടെത്തല്‍ പ്രവര്‍ത്തനവും സിപിഐ എം അങ്കമാലി ഏരിയയില്‍ ആവേശകരമായി തുടരുന്നു.

പല ബ്രാഞ്ചുകളും ക്വോട്ട പൂര്‍ത്തിയാക്കി. അങ്കമാലി ലോക്കല്‍ കമ്മിറ്റിയിലെ ബ്രാഞ്ചുകള്‍ക്ക് 50 വാര്‍ഷികവരിക്കാതെ വീതമാണ് ചേര്‍ക്കുന്നത്. കറുകുറ്റി, പാലിശേരി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര ലോക്കല്‍ കമ്മിറ്റികളിലെ ബ്രാഞ്ചുകള്‍ക്ക് കുറഞ്ഞത് 30 വരിക്കാരെ വീതം ചേര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
നിലവിലുള്ള പ്രതിമാസപത്രത്തിന് പുറമേയാണിത്. നിശ്ചിത ക്വോട്ട സമയത്തുതന്നെ പൂര്‍ത്തിയാക്കി വരിക്കാരുടെ പട്ടികയും തുകയും കൈമാറുമെന്ന് ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു പറഞ്ഞു.

മാവേലിപുരത്ത് 101 വരിക്കാര്‍കൂടി
തൃക്കാക്കര > സിപിഐ എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാവേലിപുരം ബ്രാഞ്ചില്‍ ദേശാഭിമാനി ദിനപത്രത്തിന് 101 വാര്‍ഷികവരിക്കാരെ ചേര്‍ത്തു. ലോക്കല്‍ സെക്രട്ടറി കെ ആര്‍ ജയചന്ദ്രന്‍ ബ്രാഞ്ച് സെക്രട്ടറി സെയ്തുമുഹമ്മദില്‍നിന്ന് ലിസ്റ്റ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം സി കെ പരീത്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്രന്‍, വി ടി ശിവന്‍, കെ എം ഷെമീര്‍, ആബിദ നസീബ് എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »