23 September Sunday

ഉദയംപേരൂർ വൈസ് പ്രസിഡന്റ‌് തെരഞ്ഞെടുപ്പ്‌ കോൺഗ്രസ‌് അംഗങ്ങൾ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


ഉദയംപേരൂർ
ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലേക്ക‌് തിങ്കളാഴ്ച നടന്ന വൈസ് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനും പുതിയ വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ‌്ക്കും നിൽക്കാതെ ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങൾ ഇറങ്ങിപ്പോയി. കോൺഗ്രസ് അംഗങ്ങൾതന്നെ അവിശ്വാസത്തിലൂടെ പുറത്താക്കിയ മിനി ദിവാകരൻ ഒഴികെയുള്ള വനിതാ അംഗങ്ങളാണ് ജയ കേശവദാസിനെ വൈസ് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞയും ഫലപ്രഖ്യാപനവും ബഹിഷ്കരിച്ചത്. റീന ജോർജ്, റീന രവീന്ദ്രൻ, സജിത സുനിൽ കുമാർ തുളസിദാസപ്പൻ, ഉഷ പവിത്രൻ, ഗിരിജ വരദൻ എന്നിവർക്കൊപ്പം അഞ്ചാം വാർഡ് അംഗം വിനോദ് ചന്ദ്രൻ എന്നിവർ വോട്ട് ചെയ്തശേഷം പഞ്ചായത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വൈസ‌്പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് ഗിരിജ വരദൻ,  ഉഷ പവിത്രൻ എന്നിവരിൽ ഒരാളെ പരിഗണിക്കണം എന്നായിരുന്നു കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യം. എന്നാൽ ഇത് പരിഗണിക്കാതെ നേതൃത്വം പ്രസിഡന്റിന്റെ ഗ്രൂപ്പ് താൽപര്യത്തിന് വഴങ്ങിയെന്നാണ് ആക്ഷേപം. വിപ്പ് നൽകിയതിനാൽ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്തശേഷം നേതൃത്വത്തോടുള്ള തങ്ങളുടെ പ്രതിഷേധം ബഹിഷ്കരണത്തിലൂടെ അറിയിക്കുകയായിരുന്നു ഇറങ്ങിപ്പോയ പഞ്ചായത്ത് അംഗങ്ങൾ.

പ്രധാന വാർത്തകൾ
Top