17 November Saturday

അഭിമന്യുവിന്റെ സ്മരണയിൽ ബസ‌്കാത്തിരിപ്പുകേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

കോലഞ്ചേരി
അഭിമന്യുവിന്റെ സ്മരണയ‌്ക്ക് ഡിവൈഎഫ്ഐ ബസ് കാത്തിരുപ്പുകേന്ദ്രം നിർമിച്ചു. വെണ്ണിക്കുളം കണ്ടാരത്തുമലയിൽ വെണ്ണിക്കുളം യൂണിറ്റ് നിർമിച്ച ബസ്‌കാത്തിരുപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദർശനൻ നിർവഹിച്ചു.
എം എൻ അഭിലാഷ് കുമാർ അധ്യക്ഷനായി.  ടി കെ സന്തോഷ്, കെ വി സനീഷ്, രമേഷ് ചന്ദ്രൻ, എ കെ രമേശൻ എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top