19 November Monday

കൊച്ചി മെട്രോ കാൻഡിലിവർ പാലം സെപ‌്തംബർ അവസാനം പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018


കൊച്ചി
കൊച്ചി മെട്രോയുടെ കാൻഡിലിവർ പാലത്തിന്റെ നിർമാണം സെപ‌്തംബർ അവസാനം പൂർത്തിയാകും. എറണാകുളം മഹാരാജാസ‌് സ‌്റ്റേഷനിൽനിന്ന‌് വൈറ്റിലയിലേക്കുള്ള മെട്രോ പാതയിലാണ‌് പാലം നിർമിക്കുന്നത‌്. 90 മീറ്റർ നീളത്തിൽ തൂണുകൾ ഇല്ലാതെ, വളഞ്ഞ ആകൃതിയിലുള്ള മെട്രോ കാൻഡിലിവർ പാലം രാജ്യത്ത‌് ആദ്യമായാണ‌്.

പാലം നിർമാണത്തിന്റെ  അവസാനഘട്ടമാണ‌് ഏറെ സൂക്ഷ‌്മതയോടെ ചെയ്യേണ്ടതെന്ന‌് ഡിഎംആർസി അധികൃതർ പറഞ്ഞു. നേരിയ പിഴവുപോലും പാലത്തെ വളരെ ദോഷകരമായി ബാധിക്കും.  ഇതു കണക്കിലെടുത്ത‌്,  ഓരോ മീറ്റർ നിർമാണം കഴിയുമ്പോഴും ഡിഎംആർസിയുടെ എൻജിനിയറിങ‌് വിദഗ‌്ധർ പരിശോധന നടത്തുന്നുണ്ട‌്.  പാലം പൂർത്തിയാകുന്നതോടെ തൃപ്പൂണിത്തുറ വരെയുള്ള പാത ദീർഘിപ്പിക്കലിനും വേഗതയേറും. അങ്ങേയറ്റം സൂക്ഷ‌്മത പുലർത്തുന്നതിനാലാണ‌് പാലം പൂർത്തിയാകാൻ  കുറച്ചു വൈകിയത‌്. കനത്ത മഴയും നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചു. എങ്കിലും, നിലവിൽ നിർമാണം നടക്കുന്ന ഭാഗങ്ങളിലൊന്നും ജോലികൾ സ‌്തംഭിക്കുന്ന അവസ്ഥയിലായില്ലെന്ന‌് ഡിഎംആർസി അധികൃതർ പറഞ്ഞു.

സൗത്ത് റെയിൽവേ സ്റ്റേഷനു സമ‌ീപം റെയിൽപ്പാളങ്ങൾക്ക‌് മുകളിലൂടെയാണ‌് പാലം നിർമിക്കുന്നത‌്.  രാജ്യത്തെ മറ്റ് മെട്രോകളിൽ കാൻഡിലിവർ പാലങ്ങളുണ്ടെങ്കിലും വളഞ്ഞ ആകൃതിയിലുള്ള തൂണുകളില്ലാത്ത ബാലൻസ‌്ഡ് കാൻഡിലിവർ പാലം രാജ്യത്ത് ആദ്യമായാണ‌് യാഥാർഥ്യമാകുന്നത‌്.  മൂന്ന് മീറ്റർ വീതം നീളത്തിൽ രണ്ടുവശത്തുനിന്നും നിർമിക്കുന്ന പാലം നിർമാണം പൂർത്തിയാകുന്ന ഘട്ടത്തിൽ ഇരുവശത്തു നിന്നും കൂട്ടിമുട്ടും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top