13 November Tuesday

കുമ്പളം‐നെട്ടൂർ കടത്ത‌്സർവീസ‌് നിലച്ചു; യാത്രക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


പള്ളുരുത്തി
കുമ്പളം നെട്ടൂർ കടത്ത്സർവീസ് നിലച്ചതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിൽ. നൂറുകണക്കിന്  ആളുകൾ സഞ്ചരിക്കുന്നത് പണിതീരാത്ത പാലത്തിലൂടെകഴിഞ്ഞ രണ്ടാഴ്ചയായി കുമ്പളം നെട്ടൂർ കടത്ത്സർവീസ് നിലച്ചിരിക്കുകയാണ‌്. നെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും മാർക്കറ്റിലേക്കും കടത്തുവഴി സഞ്ചരിക്കുന്നവർ ഏറെയാണ്. കുമ്പളത്തുനിന്ന് നെട്ടൂരിലേക്ക് കടത്തിറങ്ങിയാൽ ദേശീയപാതയാണ്. അരൂർ, തൃപ്പൂണിത്തുറ, എറണാകുളം, വൈറ്റില, ആലപ്പുഴ ഭാഗത്തേക്ക് ബസ് വേഗത്തിൽ കിട്ടുന്നതിനാൽ ഇതുവഴി സഞ്ചരിക്കുവാൻ സ്കൂൾ കുട്ടികൾ അടക്കമുള്ള ആളുകളുടെ എണ്ണം കൂടുതലുമാണ്. കടത്തില്ലാത്തതിനാൽ കുമ്പളത്തുകാർ  യാത്രാക്ലേശം നേരിടുന്നത് ഇപ്പോൾ പതിവായി. നെട്ടൂർ കുമ്പളം പണികഴിയാത്ത പാലത്തിലൂടെ ഏറെ അപകടം പിടിച്ചാണ് ആളുകൾ നിലവിൽ യാത്രചെയ്യുന്നത്. അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പാലത്തിന്റെ ഇരുവശവുമുള്ള 12 അടിയോളം ഉയരമുള്ള  ഏണിയിൽ കയറിയാൽമാത്രമേ കുമ്പളത്തുനിന്ന് നെട്ടൂരിലേക്ക് എത്താൻ സാധിക്കുള്ളു. സ്കൂൾ കുട്ടികളും സ്ത്രീകളും പ്രായമായവരും കുത്തനെയുള്ള ഈ ഏണിയിൽ കയറുന്നത് ഏറെ പാടുപെട്ടാണ്. ഇത് അപകടത്തിനും ഇടയാക്കും.
കുമ്പളം പഞ്ചായത്തിനാണ് കടത്തുനടത്തിപ്പിന്റെ ഉത്തരവാദിത്തം. സർവീസുകാരന് പണം അങ്ങോട്ടുനൽകി  നടത്തുന്ന കടത്തുസർവീസാണിത്. കുമ്പളത്തുകാരുടെ യാത്രാക്ലേശവും അപകടമായ പാലത്തിലൂടെയുള്ള യാത്രയും മനസിലാക്കി കടത്തുസർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന് സിപിഐ എം കുമ്പളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
Top