17 November Saturday

കർഷകനായി എസ‌് ശർമ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018



പറവൂർ
എസ് ശർമ എംഎൽഎയുടെ പെരുമ്പടന്നയിലെ വീട്ടിൽ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എംഎൽഎ മാരുടെ വസതിയിലും ‘ഓണത്തിന‌് ഒരുമുറം പച്ചക്കറി’ പദ്ധതി  നടപ്പാക്കുന്നതിന്റെ ഭാഗമാണിത‌്. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി വി നിഥിൻ അധ്യക്ഷനായി. ചെയർമാൻ രമേഷ് ഡി കുറുപ്പ്,  കെ എം അംബ്രോസ്, സി പി ജയൻ, ഷൈദ റോയ്, എൻ എസ് അനിൽകുമാർ, സി എ രാജീവ്, സിസ്റ്റർ മെറ്റി ജോസഫ്, ജെ അനിതകുമാരി എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top