25 September Tuesday

വള്ളികുന്നത്ത‌് വായനപക്ഷാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018


ചാരുംമൂട്
വായനപക്ഷാചരണത്തിന്റെ ഭാഗമായി വള്ളികുന്നത്ത‌് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  പുസ്തക ഘോഷയാത്ര, ലൈബ്രറി സന്ദർശനം,  സെമിനാർ, എഴുത്തുകാരനുമായി സംവാദം തുടങ്ങിയ പരിപാടികളാണ‌് സംഘടിപ്പിച്ചത‌്.  വള്ളികുന്നം വട്ടയ‌്ക്കാട് യൂത്ത് ലീഗ് വായനശാലയുടെ നേതൃത്വത്തിൽ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചായിരുന്നു  പരിപാടി.

പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ വി കെ അനിൽ ഉദ്ഘാടനം ചെയ‌്തു.  ‘വായനതുറക്കുന്ന ലോകങ്ങൾ’ എന്ന സെമിനാറിൽ വള്ളികുന്നം രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു.  കഥാകൃത്ത്  ഇലിപ്പക്കുളം രവീന്ദ്രൻ വിദ്യാർഥികളുമായി സംവദിച്ചു.  വായനശാല പ്രസിഡന്റ‌്  ജി ശശിധരൻ പിള്ള അധ്യക്ഷനായി.  പ്രിൻസിപ്പാൾ  പ്രിയ, എസ്എസ് അഭിലാഷ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top