10 December Monday
അധ്യാപകൻ സദാചാര പൊലീസായി

എൻഎസ‌്എസ‌് കോളേജിൽ വിദ്യാർഥി പ്രതിഷധം അലയടിച്ചു

സ്വന്തം ലേഖകൻUpdated: Friday Sep 21, 2018

അധ്യാപകൻ സദാചാര പൊലീസ‌് ചമഞ്ഞ‌് പെൺകുട്ടികളെ അപമാനിക്കുന്നതിതെിരെ എസ‌്എഫ‌്ഐ സംഘടിപ്പിച്ച പ്രതിഷേധറാലി

  

 
 
ചേർത്തല
ചേർത്തല എൻഎസ‌്എസ‌് കോളേജിൽ അധ്യാപകൻ സദാചാര പൊലീസ‌് ചമഞ്ഞ‌് വിദ്യാർഥിനികളെ അപമാനിക്കുന്നതിനെതിരെ എസ‌്എഫ‌്ഐ പ്രതിഷേധറാലി സംഘടിപ്പിച്ചു. കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവിയും ബിജെപി നേതാവുമായ കെ രാജീവന‌് എതിരെയാണ‌് വിദ്യാർഥി പ്രതിഷേധം അലയടിച്ചത‌്. കോളേജ‌് കാന്റീനിൽ ആൺകുട്ടിയോടൊപ്പം ഇരുന്നുവെന്ന കാരണംപറഞ്ഞ‌് വിദ്യാർഥിനിയെ അധിക്ഷേപിക്കുകയും പരസ്യമായി അപമാനിക്കുകയുമായിരുന്നു. ഇതറിഞ്ഞ‌് അന്വേഷിക്കാനെത്തിയ കോളേജ‌് യൂണിയൻ ചെയർമാൻ അനന്തു രമേശനെയും അധിക്ഷേപിച്ചു. സമാനമാണ‌് ഏത‌് വിഷയത്തിലും അധ്യാപകന്റെ പെരുമാറ്റമെന്ന‌് വിദ്യാർഥികൾ പറയുന്നു. വർഗീയവിദ്വേഷ പ്രചാരണവും പതിവാണ‌്. ഓഖി ദുരിതാശ്വാസ ഫണ്ട‌് സമാഹരണം സംബന്ധിച്ച‌് നവമാധ്യമങ്ങളിലൂടെയുള്ള വർഗീയ പ്രചാരണം വിവാദം സൃഷ്ടിച്ചിരുന്നു.
പരിഷ‌്കൃത സമൂഹത്തിന‌് ചേരാത്തതരത്തിലെ പ്രതികരണങ്ങളിലും പെൺകുട്ടികളെ ഉൾപ്പെടെ അപമാനിക്കുന്ന സമീപനത്തിലും പ്രതിഷേധിച്ചാണ‌് എസ‌്എഫ‌്ഐ പ്രതിഷേധം സംഘടിപ്പിച്ചത‌്. പ്രകടനത്തിൽ നൂറുകണക്കിന‌് വിദ്യാർഥികൾ പങ്കെടുത്തു. യോഗത്തിൽ യൂണിറ്റ‌് പ്രസിഡന്റ‌് ജിസ‌്മി അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം അനന്തു രമേശൻ, അമൽഷാജി എന്നിവർ  സംസാരിച്ചു.
പ്രധാന വാർത്തകൾ
Top