26 September Wednesday

കവർച്ചാസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
ആലുവ
വെള്ളപ്പൊക്കത്തെത്തുടർന്ന് പൂട്ടിക്കിടക്കുന്ന വീടുകളിലും ബ്രേക്ക്ഡൗണായ  വാഹനങ്ങളിൽനിന്നും മറ്റും മോഷണം നടത്തുന്ന സംഘം പിടിയിൽ. ആലപ്പുഴ   അരൂക്കുറ്റി സ്വദേശികളായ മനീഷ് (21), പുതുമന വീട്ടിൽ ബിലാൽ (22), കൊക്കാട്ട‌് വീട്ടിൽ ജിത്തു (21), പാണാവള്ളി കൊലവെള്ളിച്ചിറ വീട്ടിൽ താഹിർ (21)   എന്നിവരെയാണ് ആലുവ തോട്ടക്കാട്ടുകര മണപ്പുറം റോഡ് ഭാഗത്തുനിന്നും  ആലുവ പൊലീസ‌് അറസ്റ്റ്ചെയ്തത്.  ഇവരുടെ പക്കൽനിന്നും ഭവനഭേദനത്തിനായി ഉപയോഗിക്കുന്ന കുത്തുളി, സ്ക്രൂഡ്രൈവർ, കത്തി, കട്ടിങ‌് പ‌്ളെയർ എന്നിവയും കണ്ടെടുത്തു.
പ്രധാന വാർത്തകൾ
Top