23 September Sunday

പുസ്‌തകപ്പെരുമയോതി വായനദിനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


കാർത്തികപ്പള്ളി
സർവശിക്ഷാ അഭിയാൻ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം മുതുകുളം കുമാരനാശാൻ മെമ്മോറിയൽ യുപി സ‌്കൂളിൽ നടന്നു.

ബിപിഒ സുധീർഖാൻ റാവുത്തർ അധ്യക്ഷനായി.  മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ബി എസ‌്  സജിത്ത് ലാൽ ഉദ്ഘാടനംചെയ‌്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ എം സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി.

സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശി കുട്ടികളുമായി സംവദിച്ചു. രമ്യ ജെ പിള്ള ‘കുട്ടിപ്പാട്ടും കുഞ്ഞുചോദ്യവും’ പരിപാടി അവതരിപ്പിച്ചു.  എസ‌്  നാഗദാസ്, എൻ അനന്തക‌ൃഷ‌്ണൻ, എം എസ്  ഗിരീഷ്, വി കവിത, എം സുനിത തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി ഷാജി സ്വാഗതം പറഞ്ഞു.  ജൂലൈ ഏഴുവരെ നടക്കുന്ന പക്ഷാചരണത്തിൽ കഥാസ്വാദനം, കവിയരങ്ങ്, സാഹിത്യസംവാദം തുടങ്ങിയ മേഖലകളിൽ പ്രമുഖർ കുട്ടികളുമായി സംവദിക്കും. സമാപനസമ്മേളനവും പ്രതിഭാസംഗമവും മണ്ണാറശാല യു പി സ‌്കൂളിൽ നടക്കും.

പ്രധാന വാർത്തകൾ
Top