Top
24
Wednesday, May 2017
About UsE-Paper

അടുക്കളത്തോട്ടത്തില്‍ ജീരകവും പൂത്തു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

അമ്പലപ്പുഴ > അടുക്കളത്തോട്ടത്തില്‍ ജീരകചെടി പൂത്തു തളിര്‍ത്തത് കൌതുകകാഴ്ചയായി. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് അഴിയകത്തു തോപ്പില്‍ പരേതനായ സുരേഷിന്റെ ഭാര്യ ശ്യാമള സുരേഷിന്റെ അടുക്കളത്തോട്ടത്തിലാണ് പെരുംജീരകത്തിന്റെ രണ്ട് ചെടികള്‍ പൂവിട്ടത്.

നാലുമാസംമുമ്പ് സമീപത്തെ കടയില്‍നിന്നു വാങ്ങിയ ജീരകം കഴുകിവൃത്തിയാക്കുന്നതിനിടെ ഏതാനും ചിലത് മണ്ണില്‍വീണു. ദിവസങ്ങള്‍ക്കുശേഷം കിളിര്‍ത്തുപൊങ്ങിയ ഇവ പ്ളാസ്റ്റിക് കവറില്‍ മണല്‍നിറച്ച് പറിച്ചുനട്ട് പരിലാളിച്ചു. തുടര്‍ന്ന് ഒരുമാസംമുമ്പാണ് ഇവ പൂത്തുതുടങ്ങിയത്. എന്നാല്‍ എപ്പോള്‍ വിളവെടുക്കണമെന്നോ, എങ്ങനെ വിളവെടുക്കണമെന്നോ അറിയാത്തതിനാല്‍ പുറക്കാട് കൃഷിഭവന്‍ അധികൃതരെ സമീപിക്കുമെന്ന് ശ്യാമള പറഞ്ഞു. വീടിന്റെ ടെറസില്‍ കുറ്റിമുല്ലയും മറ്റ് പച്ചക്കറികളും ഗ്രോബാഗില്‍ വളര്‍ത്തി വിളവെടുക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.