21 November Wednesday

സിപിഐ എം മേഖലാ യോഗങ്ങൾ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018

ആലപ്പി ഡിസ്ട്രിക്‌ട്‌ ലോറി ട്രാൻസ‌്പോർട്ട് ഡ്രൈവേഴ്സ‌് ആൻഡ‌് ക്ലീനേഴ്സ് യൂണിയൻ (സിഐടിയു) അംഗങ്ങളായ 50 പേരുടെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഏറ്റുവാങ്ങുന്നു

 ആലപ്പുഴ

സിപിഐ എം മേഖലാ യോഗങ്ങൾ ഞായറാഴ‌്ച ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിൽ നടക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം അംഗം പി രാജീവ് റിപ്പോർട്ട്ചെയ്യും. രാവിലെ 10ന് മാവേലിക്കര ബോസ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ചെങ്ങന്നൂർ, മാന്നാർ, ചാരുംമൂട്, മാവേലിക്കര , കായംകുളം, കാർത്തികപ്പള്ളി, ഹരിപ്പാട് ഏരിയകളിൽനിന്നുള്ളവർ പങ്കെടുക്കും.
ആലപ്പുഴ ടൗൺഹാളിൽ പകൽ മൂന്നിന‌്  നടക്കുന്ന യോഗത്തിൽ അമ്പലപ്പുഴ കുട്ടനാട‌്, തകഴി, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, മാരാരിക്കുളം, കഞ്ഞിക്കുഴി, ചേർത്തല, അരൂർ ഏരിയകളിലുള്ളവരും പങ്കെടുക്കും. ജില്ലാ കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർവരെ ഉള്ളവരാണ് റിപ്പോർട്ടിങ‌ിൽ പങ്കെടുക്കേണ്ടതെന്ന‌് സെക്രട്ടറി ആർ നാസർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top