21 October Sunday

എടത്വാ വില്ലേജ് ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

തകഴി > എടത്വാ പഞ്ചായത്തില്‍ കുടിവെള്ളവിതരണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്വാ വില്ലേജ് ഓഫീസ് ഉപരോധിച്ചു. സമരം ലോക്കല്‍ സെക്രട്ടറി ബെറ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. ജസ്റ്റസ് സാമുവല്‍, കെ കൊച്ചുമോന്‍, പി എം  മോഹന്‍, വിപിന്‍ മാത്യു, യു വിപിന്‍, രാജു എ ജോസഫ്, ശ്യാംരാജ് എന്നിവര്‍ സംസാരിച്ചു.  

വ്യാഴാഴ്ച മുതല്‍ കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം വില്ലേജ് ഓഫീസര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.
 

പ്രധാന വാർത്തകൾ
Top