18 November Sunday

പ്രവാസി സേവാ കേന്ദ്രം നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 ആലപ്പുഴ

കേരള പ്രവാസി സംഘം നേത‌ൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പ്രവാസിക്ഷേമത്തിനായി ആരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രം ഞായറാഴ‌്ച പകൽ മൂന്നിന‌് പുന്നപ്ര കപ്പക്കടയിൽ മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനംചെയ്യും. നോർക്ക റൂട്ട‌്സ‌്, പ്രവാസി ക്ഷേമനിധി ബോർഡ‌് വകുപ്പുകളുമായി സഹകരിച്ചാണ‌് സംരംഭം. പാസ‌്പോർട്ട‌് അപേക്ഷ മുതൽ ക്ഷേമം, പുനരധിവാസം, സ്വയം തൊഴിൽ, പെൻഷൻ പദ്ധതികൾ തുടങ്ങിയ സേവനങ്ങൾ പ്രവാസി സേവാ കേന്ദ്രത്തിൽ ലഭിക്കും. അക്ഷയ കേന്ദ്രം മാത‌ൃകയിൽ പ്രവർത്തിക്കുന്ന സെന്ററിൽ തുഛമായ നിരക്കിലാകും സേവനങ്ങളെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വില്ലേജ‌് ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങളും പൊതുസേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. 
വാർത്താസമ്മേളനത്തിൽ ജില്ലാ ജോയിന്റ‌്സെക്രട്ടറി കെ കെ രാജേന്ദ്രൻ, അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ, ഏരിയ പ്രസിഡന്റ‌് ബി ശ്രീകുമാർ, പുന്നപ്ര മേഖലാ സെക്രട്ടറി എ‌ ഡി അലോഷ്യസ‌് എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top