20 September Thursday

ഹരിപ്പാട് നിയോജകമണ്ഡലം അവലോകനയോഗം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 ആലപ്പുഴ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മണ്ഡലം അവലോകനയോഗം കലക‌്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഹരിപ്പാട് മണ്ഡലത്തിൽ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ കിറ്റ് വിതരണത്തിൽ അപാകം ഉണ്ടായതായും അത് എത്രയും പെട്ടെന്ന് പരിഹരിക്കാനും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. 
കിറ്റുകൾ അർഹരായവർക്കെല്ലാം എത്തിക്കാൻ നടപടി സ്വീകരിക്കാൻ സബ്കലക‌്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  താറാവ് കർഷകർക്കുണ്ടായ നഷ‌്ടം മൃഗസംരക്ഷണ വകുപ്പ് വിശദമായി  റിപ്പോർട്ട് തയ്യാറാക്കി കലക‌്ടർ വഴി സർക്കാരിൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  
സബ്കലക‌്ടർ വി ആർ ക‌ൃഷ‌്ണതേജ, എഡിഎം ഐ അബ‌്ദുൽസലാം എന്നിവരുംപങ്കെടുത്തു.
പ്രധാന വാർത്തകൾ
Top