18 September Tuesday

ഡൽഹി മാർച്ചിന‌് എഫ്എസ്ഇടിഒ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തൊഴിലാളി കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എഫ്എസ്ഇടിഒ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനം

 
ആലപ്പുഴ
കർഷകരും തൊഴിലാളികളും കേന്ദ്രസംസ്ഥാന ജീവനക്കാരും അണിനിരന്ന ഡൽഹി മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. പ്രകടനം കലക്ടറേറ്റിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വാമദേവൻ ഉദ്ഘാടനം ചെയ‌്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡി സുധീഷ്, ജില്ലാ സെക്രട്ടറി എ എ ബഷീർ, കെജിഒഎ നേതാവ് പി ബി കൃഷ്ണകുമാർ, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, പിഎസ‌്സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സീമ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top