Top
24
Wednesday, January 2018
About UsE-Paper

ശസ്ത്രക്രിയയില്‍ പിഴവ് : ആശുപത്രിക്കെതിരെ വീട്ടമ്മ

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

ചെങ്ങന്നൂര്‍ > ഗര്‍ഭാശയ സംബന്ധമായ ശസ്ത്രക്രിയ നടന്ന ആശുപത്രിക്കും, നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുവാന്‍ ചുമതലപ്പെടുത്തിയ അഭിഭാഷകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്  വീട്ടമ്മ. ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂര്‍ വലിയ കിഴക്കേതില്‍ വീട്ടില്‍ അദബിയ (50) ആണ് നിയമനടപടി സ്വീകരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 

മസ്ക്കറ്റില്‍  വീട്ടുജോലി ചെയ്തിരുന്ന അദബിയ ഗര്‍ഭാശയ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ്  2013 ജനുവരിയില്‍ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ ശ്രസ്ത്രക്രിയക്ക് വിധേയയായി. ശസ്ത്രക്രിയയില്‍ അദബിയയുടെ മൂത്രസഞ്ചിക്കു ഗുരുതരമായ മുറിവു സംഭവിച്ചു. ഡോക്ടറുടെ കൈപ്പിഴ മൂലമാണ് ഇങ്ങനെ ഉണ്ടായതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ ചികിത്സയ്ക്കായി രണ്ടു ലക്ഷത്തോളം രൂപ ചെലവാകും.

കൊല്ലകടവിലെ ആശുപത്രിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നല്‍കാന്‍ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ തന്നെ വഞ്ചിച്ചെന്ന് അദബിയ പറയുന്നത്. ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകന്‍ മുഹമ്മദ് റാഫിയെയാണ്  ചുമതലപ്പെടുത്തിയത്. ആലപ്പുഴ ഉപഭോക്തൃ കോടതിയില്‍ പല തവണ എത്തിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് മുഹമ്മദ് റാഫി ഒഴിവാക്കുകയായിരുന്നുവെന്ന് അദബിയ പറഞ്ഞു.  ഇതെ തുടര്‍ന്ന്  മുഖ്യമന്ത്രി, ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍, ബാര്‍ കൌണ്‍സില്‍, വനിതാ കമീഷന്‍, മനുഷ്യാവകാശ കമീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെന്ന്  അദബിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »