18 October Thursday

സിപിഐ എം ജില്ലാ സമ്മേളനം: 'ദേശീയതയും സംസ്കാരവും' സെമിനാര്‍ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കായംകുളം > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് 4.30ന് അജന്താ ജങ്ഷനില്‍ 'ദേശീയതയും സംസ്കാരവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ നാസര്‍ അധ്യക്ഷനാകും. കെ ഇ എന്‍ കുഞ്ഞഹമ്മദ്, രാജീവ് ആലുങ്കല്‍, ടി കെ ദേവകുമാര്‍, അഡ്വ. ബി രാജേന്ദ്രന്‍, ബിച്ചു എക്സ് മലയില്‍, ഡോ. ഫറൂഖ് എന്നിവര്‍ സംസാരിക്കും. 

സെമിനാറിന് മുന്നോടിയായി മൂന്നിന് നടക്കുന്ന ഫ്ളാഷ്മൂവ് പ്രതിഭാഹരി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെമിനാറിനു ശേഷം രജി സദാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.  

  നാലിന് വൈകിട്ട് അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനില്‍ 'തിരുത്തി എഴുതപ്പെടുന്ന ചരിത്രം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എ മഹേന്ദ്രന്‍ അധ്യക്ഷനാകും. സി കെ സദാശിവന്‍, ഡോ. പി ജെ വിന്‍സന്റ്, കെ രാഘവന്‍, ശിവരാമന്‍ ചെറിയനാട്, രാമപുരം ചന്ദ്രബാബു, ബി അബുരാജ്, ഡോ. ബിജു, പ്രൊഫ. അനില്‍, കെ മധുസൂദനന്‍, മുരളി തഴക്കര, അഡ്വ. ജി ഹരിശങ്കര്‍, ജി രാജമ്മ എന്നിവര്‍ സംസാരിക്കും. 

ആറിന് വൈകിട്ട് അഞ്ചിന് പുല്ലുകുളങ്ങരയില്‍ 'വര്‍ത്തമാനകാല ഇന്ത്യ- യുവാക്കളും വിദ്യാര്‍ഥികളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. ബിപിന്‍ സി ബാബു അധ്യക്ഷനാകും. കൃഷ്ണപ്രസാദ്, ജെയ്ക് സി തോമസ്, എസ് ദീപു, മനു സി പുളിക്കല്‍, അനസ് അലി, എം രജീഷ്, ഡോ. ടി ആര്‍ മനോജ്, ബി അബിന്‍ഷാ, ഐ റഫീക്ക്, എച്ച് കൊച്ചുമോന്‍, ജിജോ ജോണ്‍, ആസിഫ് എന്നിവര്‍ സംസാരിക്കും. ഏഴിന് വൈകിട്ട് കരീലക്കുളങ്ങരയില്‍ 'പിണറായി വിജയന്‍ ഗവണ്‍മെന്റ്- കേരളത്തിന്റെ വികസന മുന്നേറ്റം- ആലപ്പുഴയുടെ പങ്ക്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഎം  ആരിഫ് എംഎല്‍എ, കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, പ്രതിഭാഹരി എംഎല്‍എ, ജി വേണുഗോപാല്‍, എം എ അലിയാര്‍, പി പി ചിത്തരഞ്ജന്‍, എം സജീവന്‍, കെ എച്ച് ബാബുജാന്‍, പി അരവിന്ദാക്ഷന്‍, ബിപിന്‍ സി ബാബു എന്നിവര്‍ സംസാരിക്കും. 

എട്ടിന് വൈകിട്ട് ദേവികുളങ്ങരയില്‍ 'നവോത്ഥാന മൂല്യങ്ങളും വര്‍ത്തമാനകാല കേരളീയ സമൂഹവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സജി ചെറിയാന്‍ അധ്യക്ഷനാകും. എ സമ്പത്ത് എംപി, സി ബി ചന്ദ്രബാബു, ഫ്രാന്‍സിസ് ടി മാവേലിക്കര, ചുനക്കര ജനാര്‍ദ്ദനന്‍നായര്‍, ഡി ലക്ഷ്മണന്‍, എം സുരേന്ദ്രന്‍, പ്രേംജിത് കായംകുളം, എം സത്യപാലന്‍ എന്നിവര്‍ സംസാരിക്കും. ഒമ്പതിന് വൈകിട്ട് ഐക്യജങ്ഷനില്‍ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. പി ഗാനകുമാര്‍ അധ്യക്ഷനാകും. കെ പ്രസാദ്, എച്ച് സലാം, എന്‍ ശിവദാസന്‍, എന്‍ സുകുമാരപിള്ള, പി സുല്‍ഫിക്കര്‍ മയൂരി എന്നിവര്‍ സംസാരിക്കും. 

11ന് കായംകുളം ടൌണില്‍ 'മതേതരത്വം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എ വിജയരാഘവന്‍, എം പി വീരേന്ദ്രകുമാര്‍, സ്വാമി ഗുരുപ്രസാദ്, എ എം ഷംസീര്‍ എന്നിവര്‍ സംസാരിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top