Top
20
Monday, November 2017
About UsE-Paper

മക്കളും ചെറുമക്കളും സാക്ഷി; വീണ്ടും മിന്നുചാര്‍ത്തി 'രാമലക്ഷ്മണന്മാര്‍'

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌
രാമസ്വാമിയുടെയും ലക്ഷ്മണന്റെയും എണ്‍പതാം വിവാഹ ചടങ്ങില്‍ നിന്ന്
ബാലരാമപുരം > മുണ്ട് ഒരിക്കല്‍ക്കൂടി മുറുക്കി ഉടുപ്പിച്ച് ചെറുമക്കള്‍ മുത്തച്ഛന്മാരെ ആനയിച്ചു- കതിര്‍മണ്ഡപത്തിലേക്ക്. മരുമക്കള്‍ കുരവയിട്ടപ്പോള്‍ മക്കള്‍ പുഷ്പമഴ പെയ്യിച്ചു. വാദ്യഘോഷങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും നടുവില്‍ എണ്‍പതുകാരനായ രാമസ്വാമി ശിവകാമിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അതേ മുഹൂര്‍ത്തത്തില്‍ ലക്ഷ്മണനും നാഗമ്മാളിന് മിന്നുകെട്ടി. മുതിര്‍ന്നവര്‍ കതിര്‍മണ്ഡപത്തിലെത്തി ദമ്പതികളുടെ നെറുകയില്‍ കുറിചാര്‍ത്തി അനുഗ്രഹമരുളിയപ്പോള്‍ ഇളമുറക്കാര്‍ ചന്ദനവും കുങ്കുമവുംതൊട്ട് പാദപൂജചെയ്ത് അനുഗ്രഹം തേടി.
 
ബാലരാമപുരം ഒറ്റത്തെരുവ് സുമുഖവിലാസത്തില്‍ കണ്ണന്‍ ഹാന്റ്ലൂം ഉടമകളും ഇരട്ടകളുമായ എന്‍ രാമസ്വാമിയും അനുജന്‍ എന്‍ ലക്ഷ്മണനുമാണ് 80-ാം പിറന്നാള്‍ദിനത്തില്‍ ഒരുവട്ടംകൂടി വരണമാല്യം ചാര്‍ത്തിയത്. തമിഴ് വംശജരുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന ചടങ്ങാണ് ശതാഭിഷേകത്തോടൊപ്പം നടത്തുന്ന എണ്‍പതാം കല്യാണം.അറുപതിലും എഴുപതിലും എണ്‍പതിലും ഇത് നടത്താറുണ്ട്. എണ്‍പതാം വയസ്സിലെ ചടങ്ങാണ് പ്രാധാനം.  എല്ലാ മക്കളും വിവാഹിതരായ ദമ്പതികളാണ് ചടങ്ങ് നടത്തുന്നത്. എണ്‍പതാം പിറന്നാള്‍ വരുന്ന നക്ഷത്രത്തിലാണ് വിവാഹം. ഗൃഹനാഥന് 80 വയസ്സ് പൂര്‍ത്തിയായി 81-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ദിനത്തിലാണ് കര്‍മം. ക്ഷണക്കത്ത് നല്‍കി നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിച്ച് മക്കളും മരുമക്കളും ചെറുമക്കളുമടങ്ങിയ സംഘമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ഉപഹാരങ്ങളും പൊന്നാടകളുമായെത്തിയവര്‍ക്കെല്ലാം സദ്യയും ഒരുക്കിയിരുന്നു.
 

Related News

കൂടുതൽ വാർത്തകൾ »