21 November Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തമിഴിനാട്ടിൽ നിന്നും മുപ്പതുപേരുമായി എത്തി ആറന്മുളയിൽ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശിവനെ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ആദരിക്കുന്നു

 കോഴഞ്ചേരി

 ഓണാഘോഷം നടത്താൻ പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വരയന്നൂർ കൈരളി ക്ലബ‌്. പിരിഞ്ഞ് കിട്ടിയ 20,000 രൂപ ക്ലബ‌് സെക്രട്ടറി ഗോകുൽ ജി കൃഷ്ണൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാറിന് കൈമാറി. ക്ലബ്  ഭാരവാഹികളായ  അഭിജിത്, ശരത്,  അനന്തു, ബെഞ്ചമിൻ, അഖിൽ, വിജിൻ, അരുൺ, വിജയകുമാർ എന്നിവർ പങ്കെടുത്തു. 
ആശുപത്രിയുടെ  വകയായി  ഒരു ലക്ഷം രൂപ 
അടൂർ
പ്രളയബാധിതർക്ക് കൈത്താങ്ങായി മുംബൈ മുളൂണ്ടിലെ ഉപാസിനി സൂപ്പർ സ്പെഷ്യാലിറ്റി  ആശുപത്രി മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്   ഒരു ലക്ഷം രൂപയുടെ ചെക്കും  ഇന്ത്യൻ  മെഡിക്കൽ അസോസിയേഷന്റെ  മുളുണ്ട് ബ്രാഞ്ചിന്റെ ഒരു ലക്ഷം  രൂപയുടെ  ചെക്കും   മന്ത്രി മാത്യു ടി തോമസിന്  ഹോസ്പിറ്റൽ  മാനേജിങ‌് ഡയറക്ടർ ഡോ. തേജസ് ഉപാസനി കൈമാറി.
ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ‌് ഓഫിസർ എം സുരേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി  ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, ബാബു ജോൺ, സിപിഐ എം  ഏരിയാ സെക്രട്ടറി  അഡ്വ. എസ‌്പ മനോജ‌് എന്നിവർ പങ്കെടുത്തു. ആശുപത്രിയിലെ ഏഴ‌് ഡോക്ടർമാരും നാല് നേഴ്സുമാരും അടങ്ങുന്ന  സംഘം  ഒരു ലക്ഷം രൂപയുടെ മരുന്നുമായി ദുരിത മേഖലയിൽ പ്രവർത്തിക്കുന്നതിന‌് പുറമേയാണിത‌്.
ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക‌് 
പത്തനംതിട്ട
സിപിഐ പത്തനംതിട്ട മണ്ഡലം അസി. സെക്രട്ടറിയും വ്യാപാരി ഫെഡറേഷൻ ജില്ലാ പ്രസിഡന്റുമായ അബ്ദുൽ ഷുക്കൂർ തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നൽകും. 
കവിയൂർ പഞ്ചായത്തിലെ  കോൺഗ്രസ‌് അംഗം ടി കെ തുളസീദാസ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്  ഒരു മാസത്തെ ഓണറേറിയമായ 7,000 രൂപ സംഭാവന ചെയ‌്തു.
കൺവെൻഷൻ സെന്റർ 
ഉടമ 50,000 നൽകി
കൊടുമൺ
ഏനാദിമംഗലം മോണിങ‌് സ്റ്റാർ കൺവൻഷൻ സെന്റർ ഉടമ എം എൻ രാജൻ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചെക്ക് ഏറ്റുവാങ്ങി.
 
 
പ്രധാന വാർത്തകൾ
Top