20 November Tuesday

ശിങ്കാരിമേളസംഘത്തിന്റെ വാൻ പകടത്തിൽപ്പെട്ടു; 13 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

ശിങ്കാരി മേളസംഘം സഞ്ചരിച്ച വാഹനം തമിഴ്നാട് വള്ളിയൂരിന് സമീപം അപകടത്തിൽപ്പെട്ടപ്പോൾ

പാറശാല
ശിങ്കാരിമേളസംഘത്തിന്റെ വാൻ അപകടത്തിൽപ്പെട്ട് സ്ത്രീകളുൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴിന് തമിഴ്നാട് വള്ളിയൂരിനു സമീപം നാങ്കുനേരിക്കടുത്താണ‌് അപകടം നടന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലിക്ക് സമീപം ശ്രീവൈകുണ്ഠസ്വാമിക്ഷേത്രത്തിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ പോയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച‌് നിയന്ത്രണം വിട്ടുമറിഞ്ഞാണ‌് അപകടം നടന്നത‌്. 
പാറശാല പരശുവയ്ക്കലിന്സമീപം മലഞ്ചുറ്റ്മൈലേന്തിക്കാവ് രാജന്റെ നേതൃത്വത്തിലുള്ള മൈലേന്തിക്കാവ് സംഘമാണ് അപകടത്തിൽപ്പെട്ടത്. സിപിഐ എം മലഞ്ചുറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് രാജൻ. ഡ്രൈവർ വിപിൻ (35), സുനിത (29), വിനിത (30), പൂജ (18),  ഷൈജ (24), രാജൻ (54), ജിനു (28), ശരത് രാജൻ (25), മോഹനൻ (54), ഗിരിജ (30), ആഷിത (27), ടിങ്കു (27), ബിജു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അപകടനില തരണം ചെയ്തതിനെ തുടർന്ന്  പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top