22 September Saturday

ദുരിതാശ്വാസ നിധിയിലേക്ക‌് ധനസഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
തിരുവനന്തപുരം
ഹോമിയോപ്പതി ഡോക്ടർമ്മാർ നേതൃത്വം കൊടുക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ പ്രോഗ്രസീവ്‌ ഹോമിയോപ്പത്‌സ്‌ ഫോറം (പിഎച്ച‌്‌്ഫ‌്) വിംഗ്സ്‌ ഓഫ്‌ കെയർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 5 ലക്ഷം രൂപയുടെ ചെക്ക്‌ ഫോറം വിംഗ്സ്‌ ഓഫ്‌ കെയർ ചെയർമ്മാൻ ഡോ.കെ.പി.ഉമ്മർ അലി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഡിവൈഎഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗം സ.എ.എ.റഹിം,   വിംഗ്സ്‌ ഓഫ്‌ കെയർ ജനറൽ സെക്രട്ടറി ഡോ.രാഹുൽ, വൈസ്‌ പ്രസിഡന്റുമാരായ ഡോ.തുഷാര, ഡോ.ജയനാരായണൻ (നാഷണൽ ആയുഷ്‌ മിഷൻ സ്റ്റേറ്റ്‌ പ്രോഗ്രാം മാനേജർ), ഡോ.രതീഷ്‌ കുമാർ , ഡോ. ശ്രീശങ്കർ,  ഡോ. അഭിജിത്ത് വി എസ്, ഡോ. നജ്മൽ എന്നിവർ പങ്കെടുത്തു. ട്രാൻസ‌്പോർട്ട‌് റിട്ട. ഓഫീസേഴ‌്സ‌് ഫോറം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരുലക്ഷം രൂപയുടെ ഡിമാൻഡ‌് ഡ്രാഫ‌്റ്റ‌് മുഖ്യമന്ത്രി  പിണറായി വിജയന‌് കൈമാറി. സംഘടനാ രക്ഷാധികാരി ജി വേണുഗോപാൽ, പ്രസിഡന്റ‌് വി രാജഗോപാൽ, വർക്കിങ‌് പ്രസിഡന്റ‌് എസ‌് നാരായണപിള്ള, ജനറൽ സെക്രട്ടറി ഡി അശോക‌്കുമാർ, സെക്രട്ടറി എം വിജയകുമാർ എന്നിവർ പങ്കെടുത്തു.
 
നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ പിരിച്ചെടുത്ത തുകയുടെ ചെക്കുകൾ സിഡിഎസ് ചെയർപേഴ്സൺമാർ ചേർന്ന് മേയർക്ക് കൈമാറി. നഗരസഭാ പരിധിയിലെ നാല‌് സിഡിഎസുകളുടെയും നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരിൽനിന്ന് പരിച്ചെടുത്ത 15,35,191  രൂപയുടെ ചെക്കാണ് മേയർക്ക് കൈമാറിയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കുടുംബശ്രീ മിഷനെ ഏൽപ്പിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി നഗരസഭയിൽ ലഭിച്ച  2,37,000 രൂപയുടെ ചെക്കുകളും ഡിഡികളും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ബഹ‌്റൈൻ മുഖറക‌് മലയാളി സമാജം ഒരു ലക്ഷം രൂപ നല്‍കി. സമാജം സെക്രട്ടറി  സുജാ ആനന്ദ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ഒരു ലക്ഷം രൂപയുടെ ചെക്ക്  കൈമാറി.
 
 
പ്രധാന വാർത്തകൾ
Top