15 November Thursday

വസ്ത്രങ്ങൾ മോഷ്ടിക്കുന്നയാൾ സിസിടിവിയിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കഴക്കൂട്ടം
സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ രാത്രി മോഷ്ടിക്കുന്നയാൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. പോത്തൻകോട്, അയിരൂപ്പാറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച‌ാണ‌് നിരവധി ദിവസമായി മോഷണം നടക്കുന്നത്. ബുധനാഴ്ച രാത്രി അയിരൂപ്പാറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപം തേവൻകോട് യദുകൃഷ്ണന്റെ വീട്ടിലെ സിസിടിവി ക്യാമറയിലാണ‌് മോഷണദൃശ്യങ്ങൾ പതിഞ്ഞത‌്‌. ബുധനാഴ്ച രാത്രി പട്ടികളുടെ കുരയലും മറ്റ് ശബ്ദങ്ങളും കേട്ടതിനെ തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ‌് മോഷണം കണ്ടത്. തുടർന്ന് നാട്ടുകാർ ദ്യശ്യങ്ങൾ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പരാതി നൽകി. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് എസ്ഐ അശ്വനി പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top