23 September Sunday

പകർച്ചവ്യാധി: കൂടുതൽ ജീവനക്കാരെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
ആലപ്പുഴ
ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ, പാണ്ടനാട്, ഹരിപ്പാട് ബ്ലോക്കുകളിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം എന്നിവക്കായി കൂടുതലായി 120 ജൂനിയർ ഹെൽത്ത് ഇൻസ‌്പെക‌്ടർമാരെ താൽക്കാലികമായി നിയമിച്ചു. 
രോഗനിരീക്ഷണം, ബോധവൽക്കരണം, ശുചീകരണം എലിപ്പനി പ്രതിരോധഗുളിക കഴിച്ചു എന്നുറപ്പാക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. വെളളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഇവരുടെ സേവനം വ്യാഴാഴ‌്ചമുതൽ ലഭിക്കും. രോഗനിരീക്ഷണം ശക‌്തമാക്കുന്നതിന്റെ ഭാഗമായി മണിപ്പാൽ ഇൻസ‌്റ്റിറ്റ്യൂട്ട് ഓഫ‌് വൈറോളജിയുടെ ലാബ് ആലപ്പുഴ ജനറൽ ആശുപത്രിയിലും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ആരംഭിച്ചു.
 ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട് ഓഫ‌് വൈറോളജിയിൽ നൽകുന്ന ലാബ്സേവനം തുടർന്നും ലഭ്യമാണ്.
പ്രധാന വാർത്തകൾ
Top