19 November Monday
വർക്കല ടൂറിസം മേഖല

ബീച്ച് സൗന്ദര്യവൽക്കരണത്തിന് 10 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018
വർക്കല  
വർക്കല ടൂറിസം മേഖലയിൽ ബീച്ച് സൗന്ദര്യവൽക്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബീക്കൺ വർക്കല നഗരസഭയുടെ ഓൾഡ് ഈസ് മൈ ഗോൾഡ്, അജൈവ വസ്തുക്കളുടെ കൈമാറ്റം, പാപനാശം ക്ലോക് ടവർ എന്നിവ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൾഡ് ഈസ് മൈ ഗോൾഡ്’ ടൂറിസം മേഖലയിൽ പുത്തനുണർവേകും.  പാപനാശം ബീച്ച് സൗന്ദര്യവൽക്കരണത്തിന്റെ പ്രവർത്തനങ്ങൾ സെപ്തംബറിൽ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ വർക്കലയുടെ മുഖച്ഛായതന്നെ മാറും.  ബീച്ചും പരിസരവും മാലിന്യ രഹിതമാക്കണം. മാലിന്യം ടൂറിസത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങിൽ വർക്കല നഗരസഭ സ്വരൂപിച്ച 15 ടൺ മാലിന്യം ക്വയിലോൺ പ്ലാസ്റ്റിക് എന്ന ഏജൻസിക്ക് മന്ത്രി കൈമാറി.  വി ജോയി എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ബീക്കൺ പ്രോജക്ട് കൺസൾട്ടന്റ് ഡോ. സി എൻ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ എസ് അനിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലതിക സത്യൻ, ഷിജിമോൾ, ഗീത ഹേമചന്ദ്രൻ, പി ഉണ്ണികൃഷ്ണൻ നായർ, കെ പ്രകാശ്, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ പി കെ അനൂപ്, കനറാ ബാങ്ക് ഡെപ്യൂട്ടി മാനേജർ ബാബു കുര്യൻ എന്നിവർ സംസാരിച്ചു. വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സ്വാഗതവും സെക്രട്ടറി എസ് സുബോധ് നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top