18 November Sunday

തൃശൂരിലേക്ക്‌ കാസർകോടിന്റെ സ്വന്തം നൈപുണ്യ കർമ സേന

സ്വന്തം ലേഖികUpdated: Tuesday Aug 28, 2018

നൈപുണ്യ കർമ സേനയുടെ തൃശൂരിലേക്കുള്ള യാത്ര എഡിഎം എൻ ദേവിദാസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു

കാസർകോട്‌
തൃശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി വിദഗ്ധ തൊഴിലാളികൾ പുറപ്പെട്ടു.  ഹരിത കേരളം മിഷൻ, വ്യവസായിക പരിശീലനവകുപ്പ്, ജില്ലാ അധികൃതർ  എന്നിവയുടെ ആഭിമുഖ്യത്തിൽ  രൂപീകരിച്ച നൈപുണ്യകർമ സേനയാണ്‌ പുറപ്പെട്ടത്‌. സേനയുെട ആദ്യ സംഘത്തിന്റെ ഫ്്‌ളാഗ്‌ ഓഫ്‌ എഡിഎം എൻ ദേവിദാസ്‌ നിർവഹിച്ചു.  ഹരിത ' കേരളം ജില്ലാ കോ‐ഓർഡിനേറ്റർ എം പി  സുബ്രഹ്മണ്യൻ, ഐടിഐ പ്രിൻസിപ്പൾ ഫിലോമിന ജെഫി ജെന്നി എന്നിവർ പങ്കെടുത്തു.
 വെള്ളം കയറിയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഇലക്ട്രിക്കൽ, പ്ലംബിങ്‌,  കാർപ്പന്ററി, എൻഎസ്എസ് വളണ്ടിയർമാർ മറ്റ് അനുബന്ധ ജോലികൾകൾക്കുമായാണ് സംഘത്തിന്റെ സേവനം വിനിയോഗിക്കുക. ജില്ലയിലെ വിവിധ ഐടിഐകളിൽ നിന്നുള്ള പരിശീലകർ,  ട്രെയിനികൾ , സ്ക്കിൽഡ് വർക്കർമാർ തുടങ്ങിയവർ അടങ്ങുന്നതാണ് സംഘം. അഞ്ച്‌  ദിവസത്തെ സേവനത്തിനു ശേഷം ഇവർ തിരിച്ചെത്തും. തുടർന്ന്‌  അടുത്ത ബാച്ചിനെ അയക്കും. 
കർമ സേനയിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക്‌  രജിസ്റ്റർ ചെയ്യാം.  ഇലക്ട്രിക്കൽ ‐ മനോജ് 9961 383636, പ്ലംബിങ്ങ് ‐രാജു 9446239817, കാർപ്പന്ററി‐ ജയപ്രകാശൻ 9747009 343, ഇലക്ട്രോണിക്സ് ‐ ഷൈജു 9447663542, വെൽഡിങ്‌‐  കെ ഷിബു   9496689426, എ സി ,റഫ്രിജറേറ്റർ‐ രാജേഷ് 994760 8003.  
 
പ്രധാന വാർത്തകൾ
Top