24 September Monday

വെള്ളം പമ്പുചെയ്യൽ തുടങ്ങാനായില്ല എസി റോഡിൽ ഗതാഗതം 4 ദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

വെള്ളം കയറിയ എസി റോഡിൽ പൊങ്ങ‐ പറശേരി റോഡിൽനിന്നുള്ള കാഴ്‌ച

 

സ്വന്തം ലേഖകൻ
ആലപ്പുഴ
എസി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗത യോഗ്യമാക്കാൻ ജലസേചന വകുപ്പ് പ്രവർത്തനം തുടങ്ങിയതായി പൊതുമരാമത്ത് എക‌്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. നാലു ദിവസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കാനാണ് ശ്രമം. പൊട്ടിയ ബണ്ടുകൾ പുനർനിർമിച്ച് റോഡിലെ വെള്ളം പമ്പ് ചെയ‌്തുകളയുന്ന  പ്രവർത്തനം വ്യാഴാഴ‌്ച ആരംഭിക്കാനായില്ല. പമ്പിങ്ങിനായി  ഇതിനായി 26 ലക്ഷം രൂപ അനുവദിച്ചു.  
 മണൽ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട തണ്ണീർമുക്കം, തോട്ടപ്പള്ളി തുടങ്ങിയ സ്പിൽവേകളിലെ നീരൊഴുക്ക് സുഗമമാക്കാൻ വേണ്ട പ്രവർത്തനങ്ങളും തുടങ്ങി. പള്ളാത്തുരുത്തി മുതൽ മങ്കൊമ്പ‌് വരെ ഏകദേശം പത്ത‌് കിലോമീറ്ററോളം ദൂരത്തിൽ ഇപ്പോഴും വെളളം ഇറങ്ങാനുണ്ട‌്. പൊങ്ങ മുതൽ  മങ്കൊമ്പ‌്  ഒന്നാംകര വരെയാണ‌് കൂടുതൽ വെള്ളം. ഈ ഭാഗത്തൂടെ ബസുൾപ്പെടെ വാഹനങ്ങൾക്ക‌് പോകാനാകില്ല.  ഇരുചക്രവാഹനങ്ങളും ഓടിക്കാനാവാത്ത അവസ്ഥയാണ‌്.  കെഎസ‌്ആർടിസി ബസ‌് സർവീസ‌് നിലച്ചിട്ട‌് ഒരാഴ‌്ചയിലേറെയായി.  ചങ്ങനാശേരിയിൽ നിന്നുള്ള ബസുകൾ പള്ളിക്കൂട്ടുമ്മവരെയും ആലപ്പുഴയിൽ നിന്നുള്ള ബസുകൾ പണ്ടാരക്കളം വരെയും എത്തി മടങ്ങുന്നു.  
  റോഡ‌്   ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തിര നടപടികൾക്ക‌് സർക്കാർ നിർദേശം നൽകിയിട്ടുണ്ട‌്.  പ്രായോഗിക ബുദ്ധിമുട്ടാണ‌് വെള്ളം വറ്റിക്കാൻ തടസം. പള്ളാത്തുരുത്തി മുതൽ ചങ്ങനാശേരി അതിർത്തി വരെ റോഡിന്റെ ഇരുവശങ്ങളിലുമായുള്ള പത്തിലേറെ പാടങ്ങൾ വെള്ളം നിറഞ്ഞു. റോഡിലെ വെള്ളം വറ്റിക്കാനാകാതെ ജലനിരപ്പ‌് ഒരുപോലെ നിൽക്കുന്നു.   പൊങ്ങ മുതൽ മൂലംപൊങ്ങമ്പ്ര, നാട്ടായം, ചിറയ‌്ക്കുപുറം പാടങ്ങളിലെ വെള്ളമാണ‌്  റോഡിന‌് ഏറെ ഭീഷണിയുള്ളത‌്.  ഈ ഭാഗത്ത‌് റോഡിന്റെ ഇരുവശവും ബണ്ട‌് തീർക്കാതെ വെള്ളം വറ്റിക്കാനാണ‌് നടപടി നീങ്ങുന്നത‌്.
പ്രധാന വാർത്തകൾ
Top