24 September Monday

സഹായവുമായി ദേശാഭിമാനിയും, ബി കംഫർട്ട‌് കമ്പനിയും ബയോ‐ടോയ‌്‌ലറ്റുകൾ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

ദേശാഭിമാനിയും ബി കംഫർട്ട‌് കമ്പനിയും ചേർന്ന്‌ കൈനകരി പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങൾക്ക്‌ നൽകിയ നാല‌് ബയോ‐ ടോയ‌്‌ലറ്റുകൾ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാൽ പഞ്ചായത്ത‌് പ്രസിഡന്റ‌് ഷീലാ സജീവന്‌ കൈമാറുന്നു

 ആലപ്പുഴ

വെള്ളപ്പൊക്ക ദുരിതബാധിതർക്ക‌് സഹായവുമായി ദേശാഭിമാനിയും ബി കംഫർട്ട‌് കമ്പനിയും. ഇതിന്റെ ഭാഗമായി കൈനകരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക‌് നാല‌് ബയോ‐ടോയ‌്‌ലറ്റുകൾ കൈമാറി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാൽ ഉദ‌്ഘാടനംചെയ‌്തു. കൈനകരി പഞ്ചായത്ത‌് പ്രസിഡന്റ‌് ഷീലാ സജീവൻ ഏറ്റുവാങ്ങി.
  നിലവിൽ ജില്ലാ ഭരണസംവിധാനം ഇടപെട്ട‌് 14 ബയോ‐ടോയ‌്‌ലറ്റുകൾ കൈനകരിയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട‌്. അതിനുപുറമെ ദേശാഭിമാനിയുടെ സഹായവും ദുരിതബാധിതർക്ക‌് പ്രയോജനമാകും.  ബി﹣ കംഫർട്ട‌് കമ്പനി നിലവിൽ എറണാകുളം ഗാന്ധിനഗർ, പിഎൻടി കോളനി എന്നിവിടങ്ങളിൽ  ബയോ ടോയ‌്‌ലറ്റ‌് സംവിധാനം ഏർപ്പെടുത്തി നൽകിയിട്ടുണ്ട‌്. ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ഇനിയും ബയോടോയ‌്‌ലറ്റുകൾ നൽകുമെന്ന‌് കമ്പനി ഉടമ ഗോപകുമാർ പറഞ്ഞു. 
സിപിഐ എം തകഴി  ഏരിയാ സെക്രട്ടറി കെ പ്രകാശ‌്, ഏരിയാ കമ്മിറ്റിയംഗം എം സുധിമോൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ‌് അനിൽകുമാർ, കൈനകരി പഞ്ചായത്തംഗങ്ങളായ സുശീലാബാബു, സുനിൽ പി പത്മനാഭൻ,  ദേശാഭിമാനി സർക്കുലേഷൻ എക്സിക്യൂട്ടീവ‌് കെ ബി മനേഷ‌്, ബി‐കംഫർട്ട‌് കമ്പനി പ്രതിനിധികളായ ഷഹീർ, പ്രദീപ‌്, രോഹിതേഷ‌് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top