20 September Thursday

ആധാരമെഴുത്തുകാരുടെ ആഹ്ലാദ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

ഉത്സവബത്ത അനുവദിച്ച എൽഡിഎഫ‌് സർക്കാരിനെ അഭിനന്ദിച്ച്‌ ആധാരമെഴുത്ത് യൂണിയൻ തിരുവനന്തപുരം സബ്‌രജിസ്‌ട്രാർ ഓഫീസിനുമുന്നിൽ നടത്തിയ ആഹ്ലാദപ്രകടനം യുണിയൻ രക്ഷാധികാരി ബി സത്യൻ എംഎൽഎ മധുരം വിതരണം ചെയ്‌തു ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സംസ്ഥാനത്തെ ആധാരമെഴുത്ത് തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി ഉത്സവബത്ത അനുവദിച്ച എൽഡിഎഫ‌് സർക്കാരിനേയും രജിസ്ട്രേഷൻ മന്ത്രിയേയും കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ അഭിനന്ദിച്ചു. സംസ്ഥാനമൊട്ടാകെ  ആധാരമെഴുത്ത് തൊഴിലാളികൾ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ ആഹ്ലാദ പ്രകടനം നടത്തി. തിരുവനന്തപുരത്ത് യൂണിയൻ രക്ഷാധികാരി ബി സത്യൻ എംഎൽഎ ഉദ‌്ഘാടനം ചെയ്തു. ഉത്സവബത്ത സംബന്ധിച്ച് കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ ആധാരമെഴുത്ത് യൂണിയന് നൽകിയ ഉറപ്പാണ് ഇപ്പോൾ പ്രാവർത്തികമായത്. 67 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ഒരംഗത്തിന് 1000 രൂപയിൽ കുറയാത്ത വിധം ഉത്സവബത്ത നൽകാനാണ്  ഉത്തരവായത്. യൂണിയൻ നേതാക്കളായ കരകുളം ബാബു, ആനയറ ആർ കെ ജയൻ, പോത്തൻകോട് ഹരിദാസ്, തിരുവല്ലം മധു, പട്ടം ശ്രീകുമാർ, നെടുമങ്ങാട് അനിൽ, ഗിരീഷ്‌ കുമാർ, കരകുളം രാജു, ശാസ്തമംഗലം അജിത‌്, വട്ടിയൂർക്കാവ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
Top