22 November Thursday

സംസ്ഥാനത്ത‌് 225 കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

മന്ത്രി വി എസ്‌ സുനിൽകുമാർ തലവടിയിലെ ദുരിതാശ്വാസക്യാമ്പ്‌ സന്ദർശിക്കുന്നു

 മങ്കൊമ്പ്

വെള്ളപ്പൊക്കം മൂലം സംസ്ഥാനത്ത‌് 225 കോടി രൂപയുടെ കൃഷിനാശം  ഉണ്ടായതായി കൃഷി മന്ത്രി വി എസ്  സുനിൽകുമാർ. 19 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വെള്ളം താഴുന്നതോടെ ഇത് ഇരട്ടിയിലധികമാകും. കൃഷിനാശമുണ്ടായ കർഷകർക്ക് ചട്ടങ്ങൾ നോക്കാതെ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
 ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. മടവീഴ‌്ചയുണ്ടായ പാടങ്ങളിൽ മട കുത്താൻ ടെൻഡർ നടപടികളില്ലാതെ പാടശേഖരസമിതിക്ക് ചുമതല നൽകും. മടകെട്ടുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം മുൻകൂറായി നൽകാനും നടപടി സ്വീകരിക്കും. ക്യാബിനറ്റ് അംഗീകാരം കിട്ടാലുയുടൻ തന്നെ പാടശേഖരസമിതികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.  
 കരക്കൃഷി ഇൻഷുർ ചെയ്യാത്ത കർഷകരാണ് കൂടുതലും. അടിയന്തരമായി ഇവരെക്കൊണ്ട് ഇൻഷുർ നടപടികൾ പൂർത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ദുരിത സ്ഥലത്ത് മുഖ്യമന്ത്രിയെത്തിയില്ലെന്ന ആരോപണം ശരിയല്ല. 
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർ കുട്ടനാട്ടിലെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജോയിക്കുട്ടി ജോസ്, കെ ഗോപിനാഥൻ, സുപ്രമോദം, സിന്ധുമഹേശ്, ജനൂപ് പുഷ‌്പാകരൻ, ടെസി ജോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
Top