22 September Saturday

അപകടം കണ്ട്‌ പകച്ച്‌ ഷീജ

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
രാജപുരം
ബസ് അപകടത്തിന്റെ കാഴ്ച്ച കണ്ട് പകച്ച് നില്‍ക്കുകയാണ്  ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ ഷീജ.   
തുണി അലക്കുകയായിരുന്ന ഷീജ  വലിയ ശബ്ദത്തില്‍ ഇവരുടെ തലയുടെ മുകളിലേക്ക് ഏന്തോ വീഴുന്നതു പോലെ തോന്നി. പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ബസ് ഇടിച്ചതാണ്‌  കാണുന്നത്. 
ഇവര്‍ തുണി അലക്കിയിരുന്ന സ്ഥലത്ത് കൃത്യം  കോണ്‍ക്രീറ്റിന്റെ മുകളിലേക്കാണ് ബസിന്റെ മുന്‍ വശം വന്ന് ഇടിച്ചുനിന്നത്. പെട്ടന്ന് പുറത്ത് ഇറങ്ങിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും  രക്ഷപ്പെടുകയായിരുന്നു. 
ഇവര്‍ നിന്നിടുത്തെ കോണ്‍ക്രീറ്റുകള്‍ തകര്‍ന്നു വീണു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top