17 August Friday

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 972 പേര്‍ അയോഗ്യര്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017

 മലപ്പുറം > തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും തെരഞ്ഞെടുപ്പില്‍ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതിനും 2015 നവംബറില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ 972 പേരെ  തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കി. സംസ്ഥാനത്താകെ 8750 പേരെയാണ് അയോഗ്യരാക്കിയത്. 

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020-ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ ഇവര്‍ക്ക് മത്സരിക്കാനാകില്ല. 
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച രാധാകൃഷ്ണന്‍ എടപ്പലത്ത്, രാധാകൃഷ്ണന്‍ മാക്കാടയില്‍, സരോജനി, കുമാരി, അക്ഷര, ഷീല കൊട്ടില്ലത്ത്, അബ്ബാസ്, പ്രമീള, ശിവദാസന്‍, മുനവര്‍ ഫൈറൂസ്, കെ ടി യൂസഫ്, മുഹമ്മദ് അഷറഫ്, രുഗ്മിണയമ്മ എന്നിവരെയാണ് അയോഗ്യരാക്കിയത്. 
നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ഒമ്പത് പേരെയും കൊണ്ടോട്ടി- 4, വണ്ടൂര്‍- 4, കാളികാവ്- ഒന്ന്, അരീക്കോട്- 5, മലപ്പുറം -4, പെരിന്തല്‍മണ്ണ- 4, മങ്കട- ഒന്ന്, കുറ്റിപ്പുറം- 7, താനൂര്‍- 5, വേങ്ങര- 8, തിരൂരങ്ങാടി- 7, തിരൂര്‍- 3, പൊന്നാനി- 5, പെരുമ്പടപ്പ്- 9 എന്നിവരും അയോഗ്യരാക്കിയവരില്‍ ഉള്‍പ്പെടും.
പൊന്നാനി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചവരാണ് അയോഗ്യരാക്കിയവരില്‍ കൂടുതല്‍. 25 പേരെയാണ് കമീഷന്‍ അയോഗ്യരാക്കിയത്. തിരൂര്‍- 20, പെരിന്തല്‍മണ്ണ- 6, മലപ്പുറം- 17, മഞ്ചേരി- 19, കോട്ടക്കല്‍- 15, നിലമ്പൂര്‍- 2, താനൂര്‍- 20, പരപ്പനങ്ങാടി- 21, വളാഞ്ചേരി- 17, തിരൂരങ്ങാടി- 13 പേരെയും അയോഗ്യരാക്കി. 
പ്രധാന വാർത്തകൾ
Top