ad
Deshabhimani

അമ്പലപ്പുഴ ഗോപകുമാറിന് അമൃതകീര്‍ത്തി പുരസ്കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2016, 06:25 PM | 0 min read

കൊല്ലം > 2016 ലെ അമൃതകീര്‍ത്തി പുരസ്കാരത്തിന് മലയാളസാഹിത്യകാരന്‍ അമ്പലപ്പുഴ ഗോപകുമാറിന് അര്‍ഹനായി. ആദ്ധ്യാത്മിക–തത്വചിന്ത സാംസ്കാരിക സാഹിത്യ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതി വിഗ്രഹവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 27ന് അമൃതപുരിയില്‍ നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ 63ാം ജന്മദിനാഘോഷ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റ് അധ്യക്ഷനായ അമ്പലപ്പുഴ ഗോപകുമാര്‍ സമസ്തകേരള സാഹിത്യ പരിഷത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അധ്യാത്മിക സാംസ്കാരിക മാസിക ശ്രീവത്സത്തിന്റെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ഉന്നത ഗവേഷണ ബിരുദം കരസ്ഥമാക്കിയ അമ്പലപ്പുഴ ഗോപകുമാര്‍ മുപ്പതു വര്‍ഷത്തിലേറെ ആലപ്പുഴ എസ്ഡി കോളേജില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home