Top
24
Wednesday, January 2018
About UsE-Paper

വര്‍ഗീയത; രാജ്യത്ത് ബഹുജനസമര ഐക്യം ഉയര്‍ന്നുവരണം: മന്ത്രി എം എം മണി

Thursday Dec 21, 2017
വെബ് ഡെസ്‌ക്‌
kn-]n-sF Fw- ASn-am-en- Gcn-b kt½f\ s]mXpkt½f\w a{´n Fw Fw aWn DZvLmS\w sN¿p¶p

 അടിമാലി > വര്‍ഗീയതയ്ക്കെതിരെയും മതേതരത്വ സംരക്ഷണത്തിനും രാജ്യത്ത് ബഹുജനഐക്യം ഉയര്‍ന്നുവരണമെന്ന് മന്ത്രി എം എം മണി പറഞ്ഞു. അടിമാലി ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം വലിയ ഭീഷണി നേരിടുകയാണ്. ഇത് ഗൌരവമായി കാണണം. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും രാജ്യത്ത് ശ്രമിക്കുന്നത്. ഇതിന് എല്ലാ സഹായവും മോഡി സര്‍ക്കാര്‍ ചെയ്യുകയാണ്. ഇതിനെതിരെ സംഘടിതമായി പേരാട്ടം ഉയര്‍ന്നുവരണം. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇതിനെ നേരിടാന്‍ കഴിയില്ല. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പൊരുതുന്ന ജനങ്ങളുടെ ഐക്യമാണ് രാജ്യത്ത് ഇയര്‍ന്ന് വരേണ്ടത്.  നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു. ജിഎസ്ടിയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മുതലാളിമാരെ സഹായിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    അടിമാലിയെ ചെങ്കടലാക്കി സിപിഐ എം അടിമാലി ഏരിയ സമ്മേളനത്തിന് സമാപനമായി. അടിമാലി ഈസ്റ്റ്, ഇരുമ്പുപാലം, അടിമാലി വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള ആയിരങ്ങള്‍ അണിനിരന്ന പ്രകടനം ഏരിയയിലെ പാര്‍ടിയുടെ ശക്തി വിളിച്ചോതുന്നതായി. 550 റെഡ് വളണ്ടിയര്‍ ചുവടുവച്ച് നീങ്ങിയത് കാണാന്‍ പാതയോരത്ത് തടിച്ച് കൂടിയത് ആയിരങ്ങളാണ്. അമ്പലപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ് ജങ്ഷനില്‍ തയ്യാറാക്കിയ പൊതുസമ്മേളന നഗറില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന്  പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം എന്‍ മോഹനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ചാണ്ടി പി അലക്സാണ്ടര്‍, കെ ആര്‍ ജയന്‍, എം കമറുദീന്‍, സാബു ജയിംസ്, എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ ഷാജി സ്വാഗതവും സി ഡി ഷാജി നന്ദിയും പറഞ്ഞു .

Related News

കൂടുതൽ വാർത്തകൾ »