20 September Thursday

പി കൃഷ്ണപിള്ള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

എൻ എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ പതാക ഉയർത്തുന്നു

കൊല്ലം
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ സ. പി കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എൻ എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സെക്രട്ടറിയറ്റ‌് അംഗം എക്‌സ് ഏണസ്റ്റ്, എം വിശ്വസേനൻ, ഡി രാധാകൃഷ്ണപിള്ള, അനിത്ത് എന്നിവർ പങ്കെടുത്തു. ദേശാഭിമാനി കൊല്ലം ബ്യൂറോയിൽ പി കൃഷ്ണപിള്ളയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. സിപിഐ എം കടയ‌്ക്കൽ ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ കമ്മിറ്റി അംഗം വി സുബ്ബലാൽ പതാക ഉയർത്തി. 
പുനലൂർ ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എസ് ബിജു, കൊട്ടാരക്കര അബ്ദുൾ മജീദ് സ്മാരകത്തിൽ ഏരിയ സെക്രട്ടറി അഡ്വ. വി രവീന്ദ്രൻനായർ, അഞ്ചൽ പാർടി ഓഫീസിൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, കുന്നിക്കോട് ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്‌ലം,പത്തനാപുരത്ത് ഏരിയ സെക്രട്ടറി എൻ ജഗദീശൻ, കരുനാഗപ്പള്ളിയിൽ ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ, ചവറയിൽ ഏരിയ സെക്രട്ടറി ടി മനോഹരൻ, നെടുവത്തൂരിൽ ഏരിയ സെക്രട്ടറി പി തങ്കപ്പൻപിള്ള,കൊട്ടിയം പാർടി ഓഫീസിൽ ഏരിയ സെക്രട്ടറി എൻ സന്തോഷ്, ചാത്തന്നൂർ  പാർടി ഓഫീസിൽ ഏരിയ സെക്രട്ടറി കെ സേതുമാധവൻ എന്നിവർ പതാക ഉയർത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊതു യോഗങ്ങൾ  ഒഴിവാക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top