Top
24
Wednesday, May 2017
About UsE-Paper

നായനാര്‍ക്ക് സ്മരണാഞ്ജലി

Saturday May 20, 2017
* സ്വന്തം ലേഖകന്‍
തിരുവനന്തപുരം ദേശാഭിമാനിയിലെ ഇ കെ നായനാര്‍ അനുസ്മരണയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം > സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജനനായകന്‍  ഇ കെ നായനാരുടെ 13-ാം ചരമവാര്‍ഷികം ആചരിച്ചു. നാടെങ്ങും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഗ്രാമ-നഗര ഭേദമെന്യേ പാര്‍ടി പ്രവര്‍ത്തകര്‍ പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. വിവിധ സന്നദ്ധസംഘടനകളും അനുസ്മരണ പരിപാടികളില്‍ പങ്കുചേര്‍ന്നു. ക്ളബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സാന്ത്വന പ്രവര്‍ത്തനങ്ങളും നടന്നു.
എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പതാക ഉയര്‍ത്തി. ദേശാഭിമാനി ആസ്ഥാനത്ത് പതാക ഉയര്‍ത്തലിനുശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പ്രഭാഷണം നടത്തി. ന്യൂസ് എഡിറ്റര്‍ വേണുഗോപാലന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി അനക്സ് ബാബു സ്വാഗതം പറഞ്ഞു.

#