17 November Saturday

സ്ത്രീ ജീവനക്കാരെ അപമാനിച്ചു കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലറുടെ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

 കാഞ്ഞങ്ങാട്

സ്ത്രീ ജീവനക്കാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും കാഞ്ഞങ്ങാട്  നഗരസഭയിൽ കോൺഗ്രസ് കൗൺസിലറുടെഅഴിഞ്ഞാട്ടം. കൗൺസിലർ  എം എം നാരായണനാണ് കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസിൽ കയറി ഹെൽത്ത് വിഭാഗം ജീവനക്കാരായ എൻ പി സുഗതകുമാരി, പി വി ബീന എന്നിവരെ അസഭ്യം പറഞ്ഞത്‌. 
പടന്നക്കാട്  ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഹന പുക പരിശോധന കേന്ദ്രത്തിന് അനധികൃതമായി ലൈസൻസ് സമ്പാദിക്കുന്നതിനായി നിരന്തരം ഇടപെടുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും  ചെയ്തു. പുറത്ത് നിന്നുള്ളവരുമായി വന്ന് വിണ്ടും പ്രശ്നമുണ്ടാക്കി. ജീവനക്കാർ  പ്രകടനം നടത്തി പ്രതിഷേധിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കിയവർക്കെതിരെ നിയമപരമായ നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്ന് ജീവനക്കാർ പറഞ്ഞു.  എ വേണുഗോപാലൻ, ഹരിദാസ്, സി രമേശൻ എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top