23 September Sunday
30ന്‌ 450 ബസ്സുുകൾ കാരുണ്യയാത്ര നടത്തും

കണ്ണീരൊപ്പാൻ കാസർകോട്ടെ സ്വകാര്യ ബസ്സുകളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പി എം എസ്‌ ബസിൽ ജീവനക്കാർ ദുരിതാശ്വാസം ശേഖരിക്കുന്നു

 കാസർകോട്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഫണ്ട്‌ സമാഹരിക്കാൻ കാസർകോട്‌ ജില്ലയിലെ സ്വകാര്യ ബസുകൾ ഓടുന്നു. 30ന്‌ രാവിലെ മുതലുള്ള സർവീസ്‌ കാരുണ്യയാത്രയാക്കുമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേേറ്റഴ്‌സ്‌ ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  450 ബസുകളാണ്‌ ഓടുക. 
 ബസ്‌ ജീവനക്കാർ അന്നേ ദിവസം  വേതനം ഉപേക്ഷിച്ച് കാരുണ്യ യാത്രയുടെ ഭാഗമാകണം. സൗജന്യ യാത്രക്കാരും വിദ്യാർഥികളും  മുഴുവൻ ചാർജും നൽകി ഈ സദുദ്യമത്തിൽ പങ്കാളികളാവണം. മറ്റ്‌ യാത്രക്കാർ സ്വന്തം വാഹനം ഒഴിവാക്കി 30ന്‌ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്‌ത്‌ ഇതിനെ  സഹായിക്കണം.
െപട്രോളിയം ഉൽപന്നങ്ങളുടെ  വിലവർധനയും റോഡുകളുടെ തകർച്ചയും കാരണം പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലും കേരളം നേടിടുന്ന പ്രതിസന്ധിക്ക്‌ കൈത്താങ്ങായാണ്‌ സംഘടന ഈ സംരംഭത്തെ കാണുന്നത്‌. അതിനാൽ മുഴുനാളുകളും  സഹകരിക്കണം.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌  കെ ഗിരീഷ്‌, ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്‌, ട്രഷറർ പി എ മുഹമ്മദ്‌കുഞ്ഞി, ശങ്കര നായക്‌, എൻ എം ഹസൈനാർ, സി എ മുഹമ്മദ്‌കുഞ്ഞി, സി രവി എന്നിവർ പങ്കെടുത്തു. 
 
8 പി എം എസ്‌ ബസ്സുകൾ 
ഓടിത്തുടങ്ങി 
കാരുണ്യത്തിന്റെ പാതയിലൂടെ 
കാസർകോട്‌
 മുള്ളേരിയ, ബദിയടുക്ക, കുമ്പള, ദേലംപാടി റൂട്ടുകളിലോടുന്ന പി എം എസ് ബസ്‌ അഞ്ചുദിവസം ഓടുന്നത്‌ ദുരിതബാധിതറക്കു വേണ്ടി. എട്ടു ബസുകളാണ്‌ വെള്ളിയാഴ്‌ച ഈ ആവശ്യത്തിനായി ഓടിത്തുടങ്ങിയത്‌. 
ഈ ദിവസങ്ങളിൽ ബസിൽ ടിക്കറ്റില്ല. യാത്രക്കാർക്ക്‌ ഇഷ്ടമുള്ള തുക ബക്കറ്റിൽ ഇടാം. ഇങ്ങനെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുമെന്ന്‌ ബസ്‌ ഉടമ മുഹമ്മദ്‌ പിലാങ്കട്ട പറഞ്ഞു. ബദിയടുക്കത്തെ ഹാരിസ്‌, ഖാലിദ്‌ എന്നിവരാണ്‌ മേൽനോട്ടം. ഈ ദിവസങ്ങളിൽ ബസ്‌ ജീവനക്കാർ വേതനമില്ലാതെ ജോലിചെയ്യും. 
പ്രധാന വാർത്തകൾ
Top