25 September Tuesday

മികച്ച കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ സിന്ധുവിന്‌ ഇത്‌ അർഹതയ്‌ക്കുള്ള അംഗീകാരം

സ്വന്തം ലേഖകൻUpdated: Friday Aug 17, 2018

 വെള്ളരിക്കുണ്ട്

സംസ്ഥാനത്തെ  മികച്ച രണ്ടാമത്തെ കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കുള്ള അവാർഡ്  പരപ്പ എഡിഎ സിന്ധുകുമാരിക്ക്‌.  2016ൽ ആണ് എറണാകുളത്തുനിന്ന്‌  ഇവർ കാസർകോട് എത്തുന്നത്. 
കൃഷിയെ അറിയാൻ, അതിനുവേണ്ട നിർദേശങ്ങൾ അറിയാൻ എത്തുന്ന ഏതൊരാൾക്കും ഇവരുടെ മാർഗനിർദേശം ആവോളം ലഭിക്കും. കർഷകർക്കും ജനപ്രതിനിധികൾക്കും ജീവനക്കാർക്കും എല്ലാം ഇവരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വർഷം പരപ്പ ബ്ലോക്കിന്‌ ലഭിച്ച 54 ലക്ഷംരൂപ  പൂർണമായും ചെലവഴിക്കാൻ സാധിച്ചു.  പച്ചക്കറി കൃഷിയിൽ 'തുള്ളിനന' പോലെയുള്ള നവീന കൃഷിരീതികൾ കർഷകരിലെത്തിക്കാൻ  സാധിച്ചു. കഴിഞ്ഞവർഷം  ബ്ലോക്കിൽ  മൂന്ന്  എക്കോ ഷോപ്പ്, ഒരു എ ഗ്രേഡ്  പച്ചക്കറി ക്ലസ്റ്റർ മാർക്കറ്റ്, നാല്  ഗ്രാമീണ ചന്ത, ഒരു ബ്ലോക്ക്‌ തല  പച്ചക്കറി നഴ്സറി എന്നിവ ആരംഭിക്കാനും ഇവരുടെ ഇടപെടലിലൂടെ  സാധിച്ചു. 2017ൽ ജില്ലാതല ടെക്നോളജി മീറ്റായ' പൊലിക 'രാജപുരത്ത് വിജയകരമായി നടത്തിയതും ഇവരുടെ മിടുക്കാണ്. കെഎസ്ഇബിയിൽ നിന്ന്‌  വിരമിച്ച എക്സിക്യൂട്ടീവ് എൻജിനിയർ  വി ബി രഘു ആണ് ഭർത്താവ്. മക്കൾ: എൻജിനിയറിങ്‌  വിദ്യാർഥികളായ ശ്രീലക്ഷ്മി, ശ്രുതി ലക്ഷ്മി. 
 
 

 

പ്രധാന വാർത്തകൾ
Top